കൊവിിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐ.സി.എസ്.ആർ പൊന്നാനി സെന്റർ ഒഴികെ മറ്റു സെന്ററുകളിലേക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കായി വേണ്ടി നടത്തുന്ന ദ്വിവത്സര സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൊവിിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐ.സി.എസ്.ആർ പൊന്നാനി സെന്റർ ഒഴികെ മറ്റു സെന്ററുകളിലേക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല.
ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ ഓൺലൈനായി www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. ഓഗസ്റ്റ് 14 മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റിലോ സെന്ററുകളിലെ ഫോൺ നമ്പറിലോ ബന്ധപ്പെടണം.
undefined
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona