സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയിച്ചത് 4,324 പേർ

സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ 1 മുതൽ വെബ്സെറ്റിൽ ലഭ്യമാകും.

State Eligibility Test SET exam result announced

തിരുവനന്തപുരം: 2025 ഫെബ്രുവരി 2ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം  പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in  വെബ്സൈറ്റുകളിൽ  ലഭിക്കും. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം. 

സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിവിധ രേഖകൾക്കൊപ്പം ഡയറക്ടർ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയക്കണം. സെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ ഒന്നു മുതൽ വെബ്സെറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, www.lbscentre.kerala.gov.in, പി.എൻ.എക്സ് 1226/2025.

Latest Videos

READ MORE: കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം; പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ അറിയാം

tags
vuukle one pixel image
click me!