സമുദ്ര സമ്പത്ത്, ജീവജാലങ്ങളെക്കുറിച്ചും പഠിയ്ക്കാം ; ഫിഷ് ടാക്സോണമിയിൽ സിഎംഎഫ്ആർഐയുടെ ഹ്രസ്വകാല കാല കോഴ്സ്

By Sangeetha KS  |  First Published Dec 16, 2024, 3:42 PM IST

സമുദ്ര സമ്പത്ത് കൃത്യമായി വിശകലനം ചെയ്യുന്നതിനും ജീവജാലങ്ങളെ വേർതിരിച്ച് മനസ്സിലാക്കുന്നതിനും ഗവേഷകരെ പരിശീലിപ്പിക്കും.


കൊച്ചി: സമുദ്ര ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ടാക്സോണമി പഠനത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഹ്രസ്വകാല കോഴ്സ് നടത്തും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) സഹായത്തോടെ സംഘടിപ്പിക്കുന്ന കോഴ്സ്  ഫെബ്രുവരി 18 മുതൽ 28 വരെ സിഎംഎഫ്ആർഐയിൽ നടക്കും.

സമുദ്രമത്സ്യ ഗവേഷണങ്ങൾക്ക് സഹായകരമാകുന്ന ടാക്സോണമി തത്വങ്ങളാണ് പരിശീലിപ്പിക്കുക. സമുദ്ര സമ്പത്ത് കൃത്യമായി വിശകലനം ചെയ്യുന്നതിനും ജീവജാലങ്ങളെ വേർതിരിച്ച് മനസ്സിലാക്കുന്നതിനും ഗവേഷകരെ പരിശീലിപ്പിക്കും. ഈ മേഖലയിലെ അറിവുകൾ ഗവേഷണത്തിൽ ഉപയോഗിക്കേണ്ട രീതികൾ പരിചയപ്പെടുത്തും. സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിൽ നിർണായകമാണ് ടാക്സോണമി സംബന്ധമായ അറിവുകൾ. കോഴ്സിൽ ചേരുന്നതിന് ജനുവരി 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Latest Videos

വെബ്സൈറ്റ് : www.cmfri.org.in

ഫോൺ- 9446415736.

undefined

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരാണോ ? ഇപ്പോള്‍ പരിശോധിക്കാം ; എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!