ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.
കോഴിക്കോട്: കേരളാ പി.എസ്.സി. (Kerala Public Service Commission) നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പ്ലസ് ടു വും അതിനു മുകളില്‍ യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ (Free Training Programme) സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓണ്‍ലൈനായാണ് പരിശീലനം. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ രേഖപ്പെടുത്തി ജനുവരി 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഇ- മെയില്‍ വിലാസം : deekzkd.emp.lbr@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370179.
സി- ഡിറ്റില്‍ സ്‌കാനിങ് അസിസ്റ്റന്റ്
സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍- രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു മുന്‍ഗണന. പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം.