കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം; പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ അറിയാം

പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ടാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

Executive Engineer in Kerala State Housing Board on contract basis check age experience educational qualifications

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 58 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം (ബി.ടെക് / ബി.ഇ).

കേരള സർക്കാർ വകുപ്പുകൾ / കെ.പി.ഡബ്ല്യു.ഡി / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും, ആയതിൽ കുറഞ്ഞത് മൂന്ന് വർഷം എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിലോ അതിലുമുയർന്ന തസ്തികയിലോ പ്രവൃത്തിപരിചയം. കൂടാതെ കെട്ടിടനിർമാണ മേഖലയിൽ മുൻകാല പ്രവൃത്തി പരിചയം. കോൺട്രാക്ട് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്‌മെന്റ്‌, എൻജിനീയറിങ് സോഫ്റ്റ്‌വെയറുകൾ, കൺസ്ട്രക്ഷൻ മെത്തഡോളജീസ് & സേഫ്റ്റി സ്റ്റാൻഡേർഡ്സ് തുടങ്ങിയ മേഖലകളിലുള്ള അറിവും പ്രാവീണ്യവും അഭികാമ്യം.

Latest Videos

വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് ചുവടെ ചേർക്കുന്ന മേൽവിലാസത്തിൽ മാർച്ച് 28 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, 695001. അപേക്ഷ ഇമെയിൽ (secretarykshb@gmail.com) മുഖാന്തരവും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ബോർഡിന്റെ വെബ്സൈറ്റ് (www.kshb.kerala.gov.in) സന്ദർശിക്കാം.

READ MORE: പ്രമുഖ കമ്പനികൾ അണിനിരക്കും, 200ൽ അധികം അവസരങ്ങൾ; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തൊഴിൽ മേള മാർച്ച് 22ന്

vuukle one pixel image
click me!