യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളജുകൾ എന്നിവിടങ്ങളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ യു.ജി.സി/എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർകോഡ് പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളജുകൾ എന്നിവിടങ്ങളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ യു.ജി.സി/എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
25 വയസ്സ് പൂർത്തിയായവരും 67 വയസ്സ് പൂർത്തിയാകാത്തവരുമായിരിക്കണം. യോഗ്യതയുള്ളവർ ആഗസ്റ്റ് 11ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്തിനുള്ളിൽ ബയോഡാറ്റയും യോഗ്യതാസർട്ടിഫിക്കറ്റുകളും director.mwd@gmail.com എന്ന മെയിലിൽ അയക്കണം. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ ഇ-മെയിലിൽ നൽകുന്നവരെ മാത്രമെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കൂ. ആഗസ്റ്റ് 12ന് രാവിലെ 10 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ ഇന്റർവ്യൂ നടത്തും. രജിസ്റ്റർ ചെയ്തവർക്ക് ലിങ്ക് അയയ്ക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona