Kerala Budget 2023: ലൈഫിന് 1436.26കോടി,തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി ,260 കോടി രൂപ കുടുംബശ്രീക്കും

By Web Team  |  First Published Feb 3, 2023, 10:27 AM IST


വരുന്ന സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 10 കോടി തൊഴിൽ ദിനം ഉറപ്പാക്കും



തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്പത്തിക വർഷം 10 കോടി തൊഴിൽ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ധതി വിഹിതം ഉയർത്തി 8828 കോടി ആക്കി ഉയർത്തി.

Latest Videos

undefined

 

സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി  20 കോടി രൂപയും വകയിരുത്തി

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം..തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു

കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി 

നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺ ലൈൻ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും.  ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തിൽ നിന്ന് ക്ഷേമ പദ്ധതികൾ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കൽ എളുപ്പമല്ല

click me!