Budget 2022 : Farmers : കർഷകർക്ക് കിസാൻ ഡ്രോണുകൾ, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക

By Web Team  |  First Published Feb 1, 2022, 12:46 PM IST

കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കും. 


ദില്ലി: ധനമന്ത്രി നിർമ്മലാ സീതാരാമന്റെ 2022 കേന്ദ്ര ബജറ്റിൽ (Budget 2022) കാർഷിക മേഖലയക്കായി പ്രഖ്യാപനങ്ങൾ..ഗോതമ്പ്, നെല്ല് കർഷകർക്ക് വിളയുടെ വിലയായി നേരിട്ട് 2.37 ലക്ഷം കോടി നൽകും. കാർഷിക സ്റ്റാർട്ട് അപ്പുകൾക്ക് നബാർഡിന്റെ സാമ്പത്തിക സഹായം നൽകും. 
ഒൻപത് ലക്ഷം ഹെക്ടറിൽ വെള്ളം എത്തിക്കാൻ നദീസംയോജന പദ്ധതി പ്രാവർത്തികമാക്കും. 

ജൈവകൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനായി കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കും.കർഷകർക്ക് വിളകൾ കൊണ്ടുപോകാൻ കൂടുതൽ സഹായം നൽകും. റെയിൽവേ 100 കാർഗോ ടെർമിനലുകൾ സ്ഥാപിക്കും.

Latest Videos

undefined

സർക്കാർ കൃഷിക്ക് പ്രഥമ പരിഗണന നൽകുന്നതായും മന്ത്രി അറിയിച്ചു. കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Budget 2022 : Jobs : 'ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിൽ', പ്രഖ്യാപനവുമായി ധനമന്ത്രി

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ നേട്ടം. പദ്ധതിക്കായി കൂടുതൽ തുക കേന്ദ്ര ബജറ്റിൽ വകയിരുത്തി. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിച്ചിരുന്നു. 

Union Budget 2022 Live : ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വില കുറയും...


 

click me!