Budget 2022 : നദികൾ ബന്ധിപ്പിക്കാൻ 46605 കോടി രൂപ; സംസ്ഥാനങ്ങൾ ധാരണയിലെത്തിയാൽ നടപ്പാക്കും: ബജറ്റിൽ ധനമന്ത്രി

By Web Team  |  First Published Feb 1, 2022, 11:59 AM IST

ദമൻ ഗംഗ - പിജ്ഞാൾ, തപി - നർമദ, ഗോദാവരി - കൃഷ്ണ, കൃഷ്ണ - പെന്നാർ, പെന്നാർ - കാവേരി നദികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പണം നീക്കിവെച്ചിരിക്കുന്നത്


ദില്ലി: രാജ്യത്തെ അഞ്ച് നദികൾ ബന്ധിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. കർഷകർക്ക് സഹായകരമാകുന്ന തരത്തിൽ ജലവിതരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നദീ സംയോജന പദ്ധതിയെന്നാണ് കേന്ദ്ര ബജറ്റ് 2022 ൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. എന്നാൽ ഈ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമുണ്ടാകില്ല. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്തിയാൽ പദ്ധതി തുടങ്ങുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.

അഞ്ച് നദീസംയോജന പദ്ധതിക്ക് വേണ്ടി കേന്ദ്ര ബജറ്റിൽ 46605 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ദമൻ ഗംഗ - പിജ്ഞാൾ, തപി - നർമദ, ഗോദാവരി - കൃഷ്ണ, കൃഷ്ണ - പെന്നാർ, പെന്നാർ - കാവേരി നദികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പണം നീക്കിവെച്ചിരിക്കുന്നത്. എന്നാൽ നദികളിലെ ജല ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ കൂടെ താത്പര്യം മുൻനിർത്തിയാവും തീരുമാനം. പദ്ധതി ഒൻപത് ലക്ഷത്തോളം കർഷകർക്ക് ഉപകാരപ്പെടുമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം.

Latest Videos

click me!