ഭവനവായ്പകൾക്ക് ഒന്നരലക്ഷം രൂപ കൂടി നികുതി ഇളവ്, പണമിടപാടിന് നികുതി കൂടും

By Web Team  |  First Published Jul 5, 2019, 2:42 PM IST

മാർച്ച് 2020 വരെയുള്ള ചെറുകിട ഭവനവായ്പകൾക്കാണ് ഇളവ്. 45 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്കാണ് ഈ ഇളവ് ലഭിക്കുക. 


ദില്ലി: സാധാരണ ജനങ്ങൾക്കുള്ള ഭവന വായ്‍പകൾ ഉദാരമാക്കാൻ, ആദായനികുതിയിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ഭവനവായ്പകൾക്ക് മേലുള്ള ആദായനികുതിയിൽ ഒന്നരലക്ഷം കൂടി ഇളവ് നൽകി. ഇതോടെ മൂന്നരലക്ഷം വരെ ആദായ നികുതിയിളവ് 45 ലക്ഷം രൂപവരെയുള്ള ഭവനവായ്പകൾക്ക് ലഭിക്കും.

മാർച്ച് 2020 വരെയുള്ള ഭവനവായ്‍പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവരെ 45 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക് 2 ലക്ഷം രൂപ വരെയാണ് ആദായനികുതി ഇളവ് ലഭിച്ചിരുന്നത്. 

Latest Videos

undefined

ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിയാൽ, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്നും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ട്. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വിൽപന കൂട്ടാനുദ്ദേശിച്ചാണ് നീക്കം. 

പണമിടപാട് കുറയ്ക്കാനും കേന്ദ്രബജറ്റ് ലക്ഷ്യമിടുന്നു. 1 കോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാൽ അതിന് 2 ശതമാനം ടിഡിഎസ് ചുമത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. 

click me!