പുതിയ 1, 2, 5, 10, 20 രൂപ നാണയങ്ങള്‍ ഉടന്‍ പുറത്തിറങ്ങും

By Web Team  |  First Published Jul 5, 2019, 1:49 PM IST

മൂല്യം കൂടും തോറും ഭാരവും കൂടുന്ന തരത്തിലുള്ള നാണയങ്ങള്‍ അന്ധരായവര്‍ക്ക് വളരെ എളുപ്പം തിരിച്ചറിയാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  


ദില്ലി: പുതിയ നാണയങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് അവതരണത്തിനിടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. 

2019 മാര്‍ച്ച് ഏഴിന് പുതിയ ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ, 10 രൂപ, 20 രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇത്രമാസമായിട്ടും ഇവ വിനിമയത്തിനായി ജനങ്ങളില്‍ എത്തിയിരുന്നില്ല. എന്നാല്‍  ഈ നാണയങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്. 

Latest Videos

ഇതാദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്‍റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. മൂല്യം കൂടും തോറും ഭാരവും കൂടുന്ന തരത്തിലുള്ള നാണയങ്ങള്‍ അന്ധരായവര്‍ക്ക് വളരെ എളുപ്പം തിരിച്ചറിയാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  

click me!