കേന്ദ്ര ബജറ്റ്: പ്രതീക്ഷയോടെ തുടങ്ങി സെന്‍സെക്സും നിഫ്റ്റിയും, സെന്‍സെക്സ് 40,000 ത്തിന് മുകളില്‍

By Web Team  |  First Published Jul 5, 2019, 9:51 AM IST

ഇടിവ് നേരിട്ട  വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കാനുളള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും എന്ന സൂചനകളാണ് വിപണിയിലെ ഉണര്‍വിന് കാരണം. കോര്‍പ്പറേറ്റ് നികുതി അടക്കം കുറച്ചേക്കുമെന്ന വിലയിരുത്തലും നിക്ഷേപം വര്‍ധിപ്പിക്കാനുളള നടപടികള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഓഹരി വിപണി സൂചികകള്‍ ഉയരാനിടയാക്കിയിട്ടുണ്ട്. 

മുംബൈ: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 124 പോയിന്‍റ് ഉയര്‍ന്ന് 40,031.81 പോയിന്‍റിലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 35 പോയിന്‍റ് നേട്ടത്തില്‍ 11,982 ലാണിപ്പോള്‍.

ഇടിവ് നേരിട്ട  വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കാനുളള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും എന്ന സൂചനകളാണ് വിപണിയിലെ ഉണര്‍വിന് കാരണം. കോര്‍പ്പറേറ്റ് നികുതി അടക്കം കുറച്ചേക്കുമെന്ന വിലയിരുത്തലും നിക്ഷേപം വര്‍ധിപ്പിക്കാനുളള നടപടികള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഓഹരി വിപണി സൂചികകള്‍ ഉയരാനിടയാക്കിയിട്ടുണ്ട്. 

Latest Videos

എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.  

click me!