രണ്ടാം മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അല്‍പ്പസമയത്തിനകം

By Web Team  |  First Published Jul 4, 2019, 11:21 AM IST

തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും രാജ്യത്തിന്‍റെ വളര്‍ച്ച നിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതും കാരണം ഇപ്രാവശ്യത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന് പ്രാധാന്യം ഏറെയാണ്.  
 


ദില്ലി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം തയ്യാറാക്കിയ കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വയ്ക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് 2018-19 സാമ്പത്തിക സര്‍വേ പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വയ്ക്കുന്നത്. 

നാളെ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന് മുന്നോടിയായിട്ടാണ് ഇന്ന് സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ പുറത്തുവിടുന്നത്. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും രാജ്യത്തിന്‍റെ വളര്‍ച്ച നിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതും കാരണം ഇപ്രാവശ്യത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന് പ്രാധാന്യം ഏറെയാണ്.  
 

Latest Videos

click me!