രാജ്യം ചുറ്റാന്‍ ഇനി ഒറ്റ കാര്‍ഡ്, ഇവയാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് നല്‍കുന്ന സേവനങ്ങള്‍

By Web Team  |  First Published Jul 6, 2019, 1:21 PM IST

മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ അവതരിപ്പിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സംവിധാനത്തിന്‍റെ തുടര്‍ച്ചയായാണ് രാജ്യം മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട്  കാര്‍ഡ് വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ വ്യക്തമാക്കി. 


ദില്ലി: ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പൊതുഗതാഗത സംവിധാനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പ്രഖ്യാപനത്തില്‍ ഏറ്റവും പ്രാധാന്യമുളള ഒന്നാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്. ദേശീയ ഗതാഗത നയത്തിന്‍റെ ഭാഗമാണിത്. രാജ്യത്ത് എല്ലായിടത്തും റോഡ്, റെയില്‍ യാത്രകള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാം. 

മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ അവതരിപ്പിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സംവിധാനത്തിന്‍റെ തുടര്‍ച്ചയായാണ് രാജ്യം മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട്  കാര്‍ഡ് വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ വ്യക്തമാക്കി. 

Latest Videos

undefined

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുപേ കാര്‍ഡുകളാകും ഇവ. രാജ്യത്തെ പ്രധാന 25 ഓളം ബാങ്കുകള്‍ വഴി ഇവ ലഭ്യമാക്കും. ഈ കാര്‍ഡ് ഷോപ്പിങ്ങിനും ഉപയോഗിക്കാം. ഇതില്‍ നിക്ഷേപിച്ചിരിക്കുന്ന പണം സാധാരണ പോലെ നിങ്ങള്‍ക്ക് പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്യാം. മെട്രോ, സബേര്‍ബന്‍ ട്രെയിനുകള്‍, ടോള്‍ കേന്ദ്രങ്ങള്‍, പാര്‍ക്കിങ് ഫീസ്, ബസ് തുടങ്ങിയ യാത്രകളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഈ കാര്‍ഡ് ഉപയോഗിക്കാനാകും. 

ഇടപാടുകള്‍ക്ക് കുറഞ്ഞ സര്‍വീസ് ചാര്‍ജുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഓഫര്‍ എന്ന നിലയ്ക്ക് ക്യാഷ് ബാക്ക് സംവിധാനവും ഉളളതായാണ് റിപ്പോര്‍ട്ടുകള്‍. പ്രീ പെയ്ഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് രൂപത്തിലും ഇവ ലഭ്യമാക്കും. നിലവില്‍ മെട്രോകളിലേതിന് സമാനമായി പ്രവേശന ഗേറ്റ് വേകളിലോ കാര്‍ഡ് റീഡറുകളിലോ ആയിരിക്കും ഇത് ഉപയോഗിക്കാന്‍ കഴിയുകയെന്നാണ് ലഭിക്കുന്ന സൂചന. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സ്വാഗത്' ഓട്ടമാറ്റിക് ഫെയര്‍ ഗേറ്റില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കും.

click me!