1.22 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് 2022 ബജാജ് പൾസർ N160 ഇന്ത്യയിൽ എത്തുന്നത്. ഡിസൈനിന്‍റെ കാര്യത്തിൽ, പുതിയ ബജാജ് പൾസർ N160 പൾസർ N250 ന് സമാനമാണ്
ബജാജ് ഓട്ടോ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പുതിയ പൾസർ N160 അവതരിപ്പിച്ചത്. ഈ 160 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ക്വാർട്ടർ ലിറ്റർ പൾസർ മോട്ടോർസൈക്കിളുകളുമായി അതിന്റെ പ്ലാറ്റ്‌ഫോമും മറ്റും പങ്കിടുന്നു. 1.22 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് 2022 ബജാജ് പൾസർ N160 ഇന്ത്യയിൽ എത്തുന്നത്. ഈ 160 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട കാര്യങ്ങൾ ഇതാ.
ബജാജ് പൾസർ N160: ഡിസൈനും നിറങ്ങളും
undefined
ഡിസൈനിന്‍റെ കാര്യത്തിൽ, പുതിയ ബജാജ് പൾസർ N160 പൾസർ N250 ന് സമാനമാണ്. ഇരട്ട എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഷാർപ്പ് ടാങ്ക് എക്‌സ്‌റ്റൻഷനുകൾ, എൻജിൻ സംരക്ഷണത്തിനുള്ള അണ്ടർബെല്ലി കൗൾ, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പ് എന്നിവ ഇതിന് ലഭിക്കുന്നു. കരീബിയൻ ബ്ലൂ, റേസിംഗ് റെഡ്, ബ്രൂക്ലിൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഷെയ്ഡുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.
പുതിയ ബജാജ് പൾസർ N160 ഡീലർഷിപ്പുകളിലേക്ക്
ബജാജ് പൾസർ N160: എഞ്ചിൻ സവിശേഷതകൾ
പുതിയ 164.82 സിസി, സിംഗിൾ-സിലിണ്ടർ, ഫോർ-സ്ട്രോക്ക്, SOHC, 2-വാൽവ്, ഓയിൽ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ബജാജ് പൾസർ N160-ന് കരുത്ത് പകരുന്നത്. ഈ മോട്ടോർ 8,750 ആർപിഎമ്മിൽ 15.7 ബിഎച്ച്പിയും 6,750 ആർപിഎമ്മിൽ 14.6 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
മോഹവില, ഒപ്പം ഈ സംവിധാനവും; പുത്തന്‍ പൾസർ N160 അവതരിപ്പിച്ച് ബജാജ്
അളവുകളും ശേഷിയും
നീളം 1989 മി.മീ
വീതി 743 മി.മീ
ഉയരം 1050 മി.മീ
വീൽബേസ് 1351 മി.മീ
ഗ്രൗണ്ട് ക്ലിയറൻസ് 165 മി.മീ
സീറ്റ് ഉയരം 795 മി.മീ
കർബ് ഭാരം 152-154 കി.ഗ്രാം
ഇന്ധന ടാങ്ക് ശേഷി 14 ലിറ്റർ
ഹാർഡ്‌വെയറും ഫീച്ചറുകളും
പുതിയ പൾസർ എൻ 160 ന് 37 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ നൈട്രോക്‌സ് ഗ്യാസ് ചാർജ്ഡ് മോണോ ഷോക്ക് അബ്‌സോർബറും ലഭിക്കുന്നു. ബ്രേക്കിംഗ് ചുമതലകൾക്കായി, സിംഗിൾ/ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള മുൻവശത്ത് 300 എംഎം ഡിസ്കും പിന്നിൽ 230/280 എംഎം ഡിസ്കും ലഭിക്കുന്നു. 17 ഇഞ്ച് ട്യൂബ്‌ലെസ് ടയറിലാണ് ഇത് ഓടുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, പൾസർ N160 ന് ഒരു ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക് മുതലായവ പ്രദർശിപ്പിക്കുന്ന ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. ഇതിന് ഒരു USB മൊബൈൽ ചാർജിംഗ് പോർട്ടും ലഭിക്കുന്നു.
വിലയും എതിരാളികളും
പുതിയ 2022 ബജാജ് പൾസർ N160, സിംഗിൾ-ചാനൽ എബിഎസ് വേരിയന്റിന് 1.22 ലക്ഷം രൂപയ്ക്കും ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിന് 1.27 ലക്ഷം രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എല്ലാ വിലകളും ദില്ലി എക്സ്-ഷോറൂം വിലകളാ. ടിവിഎസ് അപ്പാഷെ RTR 160 4V, ഹീറോ എക്സ്‍ട്രീം 160R, സുസുക്കി ജിക്സര്‍ 155, യമഹ MT 15 V2.0, തുടങ്ങിയ മോഡലുകൾക്ക് ഇത് എതിരാളിയാകും.
ടൂവീലര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? ഇതാ ഈ മാസം എത്തുന്ന ചില കിടുക്കന്‍ മോഡലുകള്‍