സ്റ്റൈലിഷ് ലുക്ക്, അതിശയിപ്പിക്കും ഫീച്ചറുകൾ! ഇതാ പുതിയ ബജാജ് പൾസർ എൻ 125

By Web Team  |  First Published Oct 23, 2024, 2:45 PM IST

ബജാജ് ഓട്ടോ, നീണ്ട കാത്തിരിപ്പിന് ശേഷം ബജാജ് പൾസർ എൻ 125നെ അടുത്തിടെയാണ് ആഭ്യന്തര വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതാ ഈ ബൈക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം.


രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ, നീണ്ട കാത്തിരിപ്പിന് ശേഷം ബജാജ് പൾസർ എൻ 125നെ അടുത്തിടെയാണ് ആഭ്യന്തര വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. ആകർഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ താങ്ങാനാവുന്ന ബൈക്കിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 94,707 രൂപയാണ്. സ്‌പോർട്ടി രൂപത്തിനും ഡിസൈനിനുമൊപ്പം നൂതന ഫീച്ചറുകളുമായാണ് കമ്പനി ഈ ബൈക്കിനെ സജ്ജീകരിച്ചിരിക്കുന്നത്. ഇതാ ഈ ബൈക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

ഡിസൈൻ: 
പുതിയ പൾസർ N125 ന് നഗര കേന്ദ്രീകൃത രൂപകൽപ്പനയാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് നഗര സവാരി കൂടുതൽ മികച്ചതാക്കുന്ന തരത്തിലാണ് പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രെൻഡി ഗ്രാഫിക്സ് കൊണ്ട് അലങ്കരിച്ച ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായാണിത്. ഇതിനുപുറമെ, കൊത്തുപണികളുള്ള ഇന്ധന ടാങ്കും ഫ്ലോട്ടിംഗ് പാനലുകളും ഈ ബൈക്കിൻ്റെ രൂപത്തെ കൂടുതൽ സ്പോർട്ടി ആക്കുന്നു.

Latest Videos

undefined

ശക്തിയും പ്രകടനവും:
124.58 സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഈ ബൈക്കിൽ കമ്പനി നൽകിയിരിക്കുന്നത്. ഇത് 12 പിഎസ് കരുത്തും 11 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. ഈ ബൈക്കിൻ്റെ പവർ-വെയ്റ്റ് അനുപാതം വളരെ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ബൈക്കിന് മികച്ച ടോർക്ക് നൽകാൻ സഹായിക്കുന്നു. ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ഐഎസ്‍ജി) സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിട്ടുള്ള പൾസർ ശ്രേണിയിലെ ആദ്യ മോഡലാണിത്. സൈലൻ്റ് ആയി സ്റ്റാർട്ട് ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു. ഹോണ്ട മോട്ടോർസൈക്കിളുകളിലും സമാനമായ സാങ്കേതികവിദ്യ നിങ്ങൾക്ക് കാണാൻ സാധിക്കും. ഈ ബൈക്കിൻ്റെ ആകെ ഭാരം 125 കിലോഗ്രാമാണ്. അതിൻ്റെ സീറ്റ് ഉയരം 795 എംഎം ആണ്. ഇത് ഉയരം കുറഞ്ഞ ആളുകൾക്ക് പോലും സുഖപ്രദമായ റൈഡിംഗ് പൊസിഷൻ നൽകുന്നു. മോശം റോഡുകളിലും മികച്ച പ്രകടനം നടത്താൻ സഹായിക്കുന്ന 198 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് ഈ ബൈക്കിന് നൽകിയിരിക്കുന്നത്.

കളർ ഓപ്ഷൻ:
നിരവധി നിറങ്ങളിൽ പുതിയ പൾസറിനെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ എൽഇഡി ഡിസ്‌ക് ബ്ലൂടൂത്ത് വേരിയൻ്റ് എബോണി ബ്ലാക്ക്, പർപ്പിൾ ഫ്യൂറി, എബോണി ബ്ലാക്ക്, കോക്ക്‌ടെയിൽ വൈൻ റെഡ്, പ്യൂറ്റർ ഗ്രേ, സിട്രസ് റഷ് നിറങ്ങളിൽ വരുന്നു. പേൾ മെറ്റാലിക് വൈറ്റ്, എബോണി ബ്ലാക്ക്, കരീബിയൻ ബ്ലൂ, കോക്ടെയ്ൽ വൈൻ റെഡ് കളർ ഓപ്ഷനുകളിൽ എൽഇഡി ഡിസ്ക് വേരിയൻ്റ് ലഭ്യമാണ്.

ഫീച്ചറുകൾ: 
പൾസർ എൻ125 രണ്ട് വേരിയൻ്റുകളിലായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എൽഇഡി ഡിസ്‍ക് ബ്ലൂടൂത്ത്, എൽഇഡി ഡിസ്‍ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യമുണ്ട്. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണുമായി ബൈക്ക് കണക്ട് ചെയ്യാം. ഇതിൽ, കോൾ സ്വീകരിക്കുക/നിരസിക്കുക, മിസ്ഡ് കോൾ, സന്ദേശ മുന്നറിയിപ്പ്, ഇന്ധനക്ഷമത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. യുഎസ്ബി ചാർജിംഗ് പോർട്ടും ബൈക്കിൽ നൽകിയിട്ടുണ്ട്.

click me!