സാങ്കേതിക തകരാര്‍; സുസുക്കി ഇന്‍ട്രൂഡര്‍ തിരികെ വിളിക്കുന്നു

By Web Team  |  First Published Nov 7, 2018, 10:46 AM IST

ലോക്ക് സെറ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി അടുത്തിടെ പുറത്തിറക്കിയ ക്രൂയിസര്‍ ബൈക്ക് ഇന്‍ട്രൂഡര്‍ 150 തിരികെ വിളിക്കുന്നു. ലോക്ക് സെറ്റ് മാറ്റി സ്ഥാപിക്കുന്നതിനാണ് നടപടിയെന്നാണ് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലോക്ക് സെറ്റിലെ തകരാറിനെ തുടര്‍ന്ന് ഇഗ്നീഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ബൈക്ക് തിരികെ വിളിക്കുന്നത്. തകാരാറുള്ള ഭാഗം സൗജന്യമായി മാറ്റി നല്‍കുമെന്നാണ് കമ്പനി ഉറപ്പുനല്‍കിയിട്ടുള്ളത്. 

Latest Videos

undefined

സുസുക്കിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡീലര്‍ഷിപ്പുകള്‍ ഇന്‍ട്രൂഡര്‍ 150 ബൈക്ക് വാങ്ങിയവരെ ഈ വിവരം അറിയിക്കുന്നുണ്ട്. എന്നാല്‍, തകരാറുള്ള വാഹനങ്ങളുടെ എണ്ണം കമ്പനി കൃത്യമായി പുറത്തുവിട്ടിട്ടില്ല. 

2017 നവംബറിലാണ് സുസുക്കിയില്‍ നിന്ന് ഇന്‍ട്രൂഡര്‍ 150 പുറത്തിറങ്ങിയത്. ഇന്‍ട്രൂഡറിലെ 154.9 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണഅ ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 14.6 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ബൈക്കിന്റെ ഫ്യുവല്‍ ഇഞ്ചക്ഷന്‍ മോഡലും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. 

click me!