എന്‍ഫീല്‍ഡിന്‍റെ ഇരട്ടക്കുട്ടികള്‍ ജനുവരിയോടെ ഉടമകളുടെ അരികിലെത്തും

By Web Team  |  First Published Nov 28, 2018, 10:14 PM IST

അടുത്തിടെ വിപണിയിലെത്തിയ റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ നിലവില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ ജനുവരി അവസാനത്തോടെ കൈമാറുമെന്ന് റിപ്പോർട്ട്.  ആദ്യ ഘട്ടത്തില്‍ രണ്ട് മോഡലിന്റെയും 1000 യൂണിറ്റ് വീതം 2000 ബൈക്കുകള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


അടുത്തിടെ വിപണിയിലെത്തിയ റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ നിലവില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ ജനുവരി അവസാനത്തോടെ കൈമാറുമെന്ന് റിപ്പോർട്ട്.  ആദ്യ ഘട്ടത്തില്‍ രണ്ട് മോഡലിന്റെയും 1000 യൂണിറ്റ് വീതം 2000 ബൈക്കുകള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോഡലുകളുടെയും ബുക്കിങ് മുന്നേറുകയാണ്. ഇരു മോട്ടോര്‍ സൈക്കിളുകളും നവംബര്‍ 14നാണ് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 
 
2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

Latest Videos

undefined

പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ബൈക്കാണ് ഇവ രണ്ടും. ഇരുബൈക്കുകള്‍ക്കും പുതിയ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിമറിച്ചാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഇന്റര്‍സെപ്റ്ററിന്റെ ഡിസൈന്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിക്കും പുതിയ ഇന്റര്‍സെപ്റ്റര്‍. ക്ലാസിക് സ്റ്റെലുള്ള സ്ട്രീറ്റ് ബൈക്കാണിത്. ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്ററിന്റെ നിര്‍മാണം. 2122 എംഎം ആണ് നീളം. 1165 എംഎം ഉയരവും 789 എംഎം വീതിയും 174 എംഎം ഗ്രൗഡ് ക്ലിയറന്‍സും 202 കിലോഗ്രാം ഭാരവും ഇതിനുണ്ട്. വിന്റേജ് രൂപത്തിലാണ് റൗണ്ട് ഹെഡ്ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും.

നിലവിലുള്ള കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ 650 സിസി കോണ്ടിനെന്റല്‍. 2013ല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ കഫേ റേസര്‍ ബൈക്ക് കോണ്ടിനെന്റല്‍ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ഓപ്ഷണലായി സിംഗില്‍ സീറ്റാക്കിയും മാറ്റാം. നീളം ഇന്റര്‍സെപ്റ്ററിന് സമാനം. ഉയരവും വീതിയും അല്‍പം കുറവാണ്. 198 കിലോഗ്രാമാണ് ആകെ ഭാരം. രണ്ടിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ കവര്‍ ഷോക്കുമാണ് സസ്പെന്‍ഷന്‍. സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്ക് സസ്പെന്‍ഷനുമുണ്ട്. 

ബേസ്‌, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളുണ്ട് രണ്ടിനും. കോണ്ടിനെന്റല്‍ ജിടിയുടെ ക്രോം മോഡലിന് 2.85 ലക്ഷവും കസ്റ്റം മോഡലിന് 2.72 ലക്ഷവും സ്റ്റാന്റേര്‍ഡിന് 2.65 ലക്ഷം രൂപയുമാണ് വില. ഇന്റര്‍സെപ്റ്ററിന്‌റെ ക്രോം മോഡലിന് 2.70 ലക്ഷവും കസ്റ്റം മോഡലിന് 2.57 ലക്ഷവും സ്റ്റാന്റേര്‍ഡിന് 2.50 ലക്ഷം രൂപയുമാണ് വില. എല്ലാ മോഡലുകള്‍ക്കും മൂന്നുവര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ വരെ വാറന്റിയും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുണ്ട്.

യുകെയില്‍ കമ്പനി പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററും ചെന്നൈയിലെ ടെക്‌നിക്കല്‍ സെന്ററും സംയുക്തമായാണു പുതിയ എന്‍ജിന്‍ വികസിപ്പിച്ചത്. ഇരട്ട സിലിന്‍ഡര്‍ എന്‍ജിനായതുകൊണ്ട് ശബ്ദത്തിന് കുറവുണ്ടാവില്ല. സ്ലിപ്പര്‍ ക്ലച്ചും എ.ബി.എസും വാഹനത്തിലുണ്ട്. രണ്ടിലും മുന്നില്‍ ടെലിസ്‌ക്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍. 320 മില്ലീമീറ്റര്‍ ഡിസ്‌ക് മുന്നിലും 240 മില്ലീമീറ്റര്‍ ഡിസ്‌ക് പിന്‍ ടയറിലുമുണ്ടാകും.

click me!