പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചു
പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചു. പിറകിലെ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ പുതിയ ബുള്ളറ്റ് 350 മോഡലിന് കാര്യമായി മാറ്റങ്ങളില്ല. എയര്‍ കൂളിംഗ് സംവിധാനമുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യുടെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 19.8 bhp കരുത്തും 28 Nm ടോര്‍ക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്‌പോക്ക് വീലുകലും ബുള്ളറ്റിലുണ്ട്. 280 mm, 240 mm ഡിസ്‌ക്കുകളാണ് ഇനി മുതല്‍ ബുള്ളറ്റിന് മുന്നിലും പിന്നിലും ബ്രേക്കിംഗ്. സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടുവകഭേദങ്ങളിലാണ് പുത്തന്‍ ബുള്ളറ്റ് എത്തുന്നത്.
1.28 ലക്ഷം രൂപ വിലയിലാണ് പുത്തന്‍ ബുള്ളറ്റ് 350ന്‍റെ വില. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ലഭ്യമാണ്. 5,000 രൂപയാണ് ബുക്കിംഗ് തുക.