വരുന്നൂ ഡ്യൂക്ക് 125മായി കെടിഎം

By Web Team  |  First Published Oct 15, 2018, 6:56 PM IST

നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഡ്യൂക്ക് 125 അവതരിപ്പിക്കാന്‍ ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡ്യൂക്ക് 390, ഡ്യൂക്ക് 250, ഡ്യൂക്ക് 200 തുടങ്ങിയ മുന്‍ മോഡലുകളുടെ സ്‌റ്റൈലില്‍ മാറ്റം വരുത്താതെയെത്തുന്ന ഡ്യൂക്ക് 125 അടുത്ത മാസം നിരത്തിലെത്തുമെന്നാണ് സൂചന.

കമ്യൂട്ടര്‍ ശ്രേണിയിലെത്തുന്ന സ്‌പോര്‍ട്‌സ് ബൈക്ക് എന്ന വിശേഷണമായിരിക്കും ഡ്യൂക്ക് 125ന് ഏറെ യോജിക്കുക. പുത്തന്‍ ബൈക്കിന്‍റെ ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുമ്പ് നിരത്തിലുണ്ടായിരുന്ന ഡ്യൂക്കുകള്‍ക്ക് സമമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ജിന്‍ കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതുമാണ് ഡ്യൂക്കിന്റെ മറ്റ് മോഡലുകളില്‍ നിന്ന് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ള മാറ്റം.

Latest Videos

undefined

ട്രെലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125 ഉം ഒരുങ്ങുന്നത്. ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് തുടങ്ങിയവയൊക്കെ ഡ്യൂക്ക് 125ലും കാണും. പുറത്ത് കാണുന്ന ഒറഞ്ച് ഫിനീഷിലുള്ള ഷാസിയും ഇതേ നിറത്തിലുള്ള അലോയി വീലുകളും ഡ്യൂക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കും. 

ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം പുതിയ ബൈക്കിവും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125സിസി എന്‍ജിനാണ് ഹൃദയം. 6സ്പീഡ് ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍. 

click me!