ക്യാമറയില്‍ കുടുങ്ങി പുത്തന്‍ ഡ്യൂക്ക് 125

By Web Team  |  First Published Nov 5, 2018, 11:11 PM IST

പരീക്ഷണ ഓട്ടം നടത്തുന്ന ഡ്യൂക്ക് 125ന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പുനെയിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ബൈക്കിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


പരീക്ഷണ ഓട്ടം നടത്തുന്ന ഡ്യൂക്ക് 125ന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പുനെയിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ബൈക്കിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഡ്യൂക്ക് 200 ഡിസൈനുമായി ഏറെ സാമ്യമുണ്ട് പുതിയ വാഹനത്തിന്. മുന്‍ഗാമികളെ പോലെ ട്രെല്ലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125 ഒരുങ്ങുന്നത്. ചെറിയ ഹെഡ്​ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍സീറ്റ് എന്നിവ തന്നെയാണ് പുതിയ ഡ്യൂക്ക് 125-ലും. വാഹനത്തിനു പിന്നിലും ഡിസ്‌ക് ബ്രേക്കുണ്ട്.

Latest Videos

undefined

124.7 സി.സി. സിംഗിള്‍ സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. 15 ബി.എച്ച്.പി. കരുത്തും 12 എന്‍.എം. ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. സിക്സ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.

മുന്നില്‍ യു.എസ്.ഡി. ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമായിരിക്കും. 148 കിലോഗ്രാമാണ് ഇന്റര്‍നാഷ്ണല്‍ സ്‌പെക്കിന്റെ ഭാരം. മണിക്കൂറില്‍ വേഗത 120 കിലോമീറ്ററും. സുരക്ഷയ്ക്കായി ഇന്ത്യന്‍ സ്‌പെക്കിലും ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കും. 

ഏകദേശം ഒന്നര ലക്ഷം രൂപയ്ക്കടുത്ത് വിലവരുന്ന ഡ്യൂക്ക് 125-ന്റെ ബുക്കിങ് നിലവില്‍ വിവിധ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!