ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിന്‍റെ വില പുറത്ത്

By Web Team  |  First Published Jan 10, 2019, 2:48 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്‌വയറിന്റെ വില പ്രഖ്യാപിച്ചു.  29,799 ഡോളറാണ് അമേരിക്കയില്‍ ലൈവ്‌വയറിന്റെ വില. ഇന്ത്യയിലെത്തുമ്പോള്‍ ഇത് ഏകദേശം 21 ലക്ഷം രൂപയോളം വരും. 


ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്‌വയറിന്റെ വില പ്രഖ്യാപിച്ചു.  29,799 ഡോളറാണ് അമേരിക്കയില്‍ ലൈവ്‌വയറിന്റെ വില. ഇന്ത്യയിലെത്തുമ്പോള്‍ ഇത് ഏകദേശം 21 ലക്ഷം രൂപയോളം വരും. അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലാണ് ലൈവ്‌വയര്‍ അവതരിപ്പിച്ചത്. ലാസ് വെഗാസില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് വില വിവരം കമ്പനി പുറത്തുവിട്ടത്.

പരമ്പരാഗത ഹാര്‍ലിയുടെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്ട്രിക്ക് ബൈക്കിന്‍റെ ഡിസൈന്‍. 2014-ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്റ്റ് ലൈവ്‌വയര്‍ കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം ലൈവ്‌വയര്‍ പ്രൊഡക്ഷന്‍ സ്പെക്കിനില്ല.  ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ് വെയര്‍. 

Latest Videos

undefined

ഇന്ധന വാഹനങ്ങള്‍ക്ക് സമാനമായി ഫ്യുവല്‍ ടാങ്കിന് മുകളിലാണ് ലൈവ്‌വയറിലെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. 74 എച്ച്പി പവര്‍ നല്‍കുന്ന 55Mh മോട്ടോറാണ് ലൈവ്‌വെയര്‍ കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. ബാറ്ററി കപ്പാസിറ്റി സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ പുറത്തുവിടുകയുള്ളൂ. പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ഇതിലും മികച്ച പെര്‍ഫെമെന്‍സ് പ്രതീക്ഷിക്കാം. 

റൈഡിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ വാഹനത്തിനുണ്ട്. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് അറിയാന്‍ സാധിക്കും. 

17 ഇഞ്ചാണ് വീലാണ് ലൈവ്‌വയറിന്.  മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ് സംവിധാനവുമുണ്ട്. ഒറ്റചാര്‍ജില്‍ 177 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ ബൈക്കിന് സാധിക്കും. പൂജ്യത്തില്‍ നിന്ന് 60 mph വേഗതിയിലെത്താന്‍ 3.5 സെക്കന്‍ഡ് മാത്രം മതി.

സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ പെന്‍സില്‍വാനിയയിലെ യോര്‍ക്ക് നിര്‍മാണ കേന്ദ്രത്തിലാണ് ഈ ഇലക്ട്രിക് ബൈക്കിന്റെ നിര്‍മാണം. അമേരിക്കയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറങ്ങുന്ന ലൈവ്‌വയറിന്റെ പ്രീ ബുക്കിങ് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

click me!