ഫോക്‌സ്‌വാഗൺ ഇന്ത്യ 2026-ൽ ഒരു കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കും. സ്‍കോഡ കൈലാക്കിനെ അടിസ്ഥനമാക്കിയായിരിക്കും ഈ മോഡൽ
ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഇന്ത്യൻ ഉപസ്ഥാപനമായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ (SAVIPL) പുതിയ മോഡലുകളുടെയും ഡിസൈനുകളുടെയും പമിപ്പുരയിലാണ്. 2024 നവംബർ 6-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന സബ്-4 മീറ്റർ എസ്‌യുവികളിലൊന്നാണ് സ്കോഡ കൈലാക്ക്. മോഡലിൻ്റെ വിപണി ലോഞ്ച് 2025 ഫെബ്രുവരിയിൽ നടക്കും. കമ്പനിയുടെ ചകൻ പ്ലാൻ്റിൽ നിന്നും 100,000 വാർഷിക ഉൽപ്പാദനം കൈവരിക്കാനാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ, മഹീന്ദ്ര XUV300, ടാറ്റ നെക്‌സൺ എന്നിവയുമായി മത്സരിക്കുന്ന സ്കോഡ കൈലാക്കിൽ ചെക്ക് വാഹന നിർമ്മാതാവ് 250 മില്യൺ യൂറോ നിക്ഷേപിച്ചിട്ടുണ്ട്.
ഫോക്‌സ്‌വാഗൺ 2026-ൽ ഇന്ത്യൻ വിപണിയിൽ ഒരു സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിക്കും. അടിസ്ഥാനപരമായി ഇത് ഫോക്‌സ്‌വാഗൻ്റെ പരിചിതമായ ഡിസൈൻ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സ്കോഡ കൈലാക്കിൻ്റെഫോക്‌സ്‌വാഗണിൻ്റെ പതിപ്പായിരിക്കും. രണ്ട് സബ് കോംപാക്റ്റ് എസ്‌യുവികളും MQB-A0-IN പ്ലാറ്റ്‌ഫോം, സവിശേഷതകൾ, പവർട്രെയിനുകൾ എന്നിവ പങ്കിടും. മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾക്കൊപ്പം 115 ബിഎച്ച്‌പി, 1.0 എൽ ടർബോ പെട്രോൾ എഞ്ചിനിലാണ് സ്‌കോഡ കൈലാക്ക് വാഗ്ദാനം ചെയ്യുന്നത്.
undefined
കൈലാക്കിൻ്റെ സസ്പെൻഷൻ സംവിധാനത്തിൽ മാക്ഫെർസൺ സ്ട്രട്ട് ഫ്രണ്ടും റിയർ ട്വിസ്റ്റ് ബീം ആക്‌സിലും ഉൾപ്പെടും. വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ കോംപാക്റ്റ് എസ്‌യുവിയിലും ഇതേ സജ്ജീകരണം ഉപയോഗിക്കും. പ്രകടനത്തിൽ താൽപ്പര്യമുള്ളവരെ ആകർഷിക്കുന്നതിനായി ഫോക്‌സ്‌വാഗൺ മോഡലിൻ്റെ പ്രത്യേക 1.5L GT-പവർ പതിപ്പും വാഗ്ദാനം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്യുന്ന ബ്രാൻഡിൻ്റെ ആദ്യത്തെ മോഡലായിരിക്കും. അതിൻ്റെ വികസനത്തിനായി കാർ നിർമ്മാതാവ് ഏകദേശം 25 ദശലക്ഷം യൂറോ നിക്ഷേപിക്കും. ഈ സമയത്ത് വിശദാംശങ്ങൾ ലഭ്യമല്ല. എങ്കിലും, പുതിയ ഫോക്‌സ്‌വാഗൺ കോംപാക്റ്റ് എസ്‌യുവിയിൽ ഫോക്‌സ്‌വാഗൻ്റെ പരിചിതമായ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഫ്രണ്ട് ആൻഡ് റിയർ ലൈറ്റുകൾ, ഒരു പുതിയ ടെയിൽഗേറ്റ് എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. സ്‌കോഡ കൈലാക്കിൻ്റെയും പുതിയ ഫോക്‌സ്‌വാഗൺ കോംപാക്റ്റ് എസ്‌യുവിയുടെയും വിലകൾ ഏറെക്കുറെ സമാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.