നെക്സോൺ പെട്രോളിന് 13,000 രൂപ വരെ കൂടുമ്പോള്‍ ഡീസൽ വേരിയന്റിന് 15,000 രൂപ വരെ കൂടും
ജനപ്രിയ മോഡലായ നെക്സോണിന് വില വര്‍ദ്ധിപ്പിച്ച് ടാറ്റാ മോട്ടോഴ്‍സ് (Tata Motors). നെക്സോണിന്‍റെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് യഥാക്രമം 13,000 രൂപയും 15,000 രൂപയും വരെ വില കൂടും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വർഷാരംഭത്തിൽ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ച വിലവർദ്ധനവിന്റെ ഭാഗമാണിത്. എന്നാൽ രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് നെക്‌സോണിന്റെ വില ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. 2021 നവംബറിൽ ആയിരുന്നു ഇതിന് തൊട്ടുമുന്നിലെ വിലവര്‍ദ്ധനവ് നിലവില്‍ വന്നത്. ഇൻപുട്ട്, പ്രവർത്തന, ചരക്ക് ചെലവുകൾ വർദ്ധിക്കുന്നതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ടാറ്റ മോട്ടോഴ്‌സ് പറയുന്നു. നെക്സോണിന്‍റെ പെട്രോൾ, ഡീസൽ മോഡലുകളുടെ വില വര്‍ദ്ധനവിനെപ്പറ്റി വിശദമായിട്ട് അറിയാം. ദില്ലി എക്സ്-ഷോറൂം വിലകളാണ് എല്ലാ വിലകളും.
undefined
ടാറ്റ നെക്‌സോൺ പെട്രോൾ വിലക്കയറ്റം
വേരിയന്റിനെ ആശ്രയിച്ച്, നെക്‌സോൺ പെട്രോളിന്റെ വില 5,000 രൂപ മുതൽ 13,000 രൂപ വരെ ഉയർന്നു. നെക്‌സോൺ പെട്രോളിന്റെ XZ+ ഡാർക്ക് ട്രിമ്മിന് മാത്രമാണ് വില കൂടാത്തത്. നെക്‌സോൺ പെട്രോളിന്റെ പ്രാരംഭ പതിപ്പിന്‍റെ വില ഇപ്പോൾ കഴിഞ്ഞ മാസത്തെ 7.29 ലക്ഷം രൂപയിൽ നിന്ന് ഉയർന്ന് 7.39 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. ടോപ് സ്‍പെക്ക് വേരിയന്‍റിന് 11.89 ലക്ഷം രൂപയിലാണ് എക്സ് ഷോറൂം വില.
വേരിയന്റ് പുതിയ വില പഴയ വില വ്യത്യാസം എന്ന ക്രമത്തില്‍
ടാറ്റ നെക്‌സോൺ ഡീസൽവില വർധന
നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾക്ക് 5,000-15,000 രൂപ വരെ വില കൂടിയിട്ടുണ്ട്. എന്നിരുന്നാലും, നെക്‌സോൺ ഡീസൽ വേരിയന്റുകളിൽ പലതും വർദ്ധനയെ ബാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. Nexon ഡീസൽ ലൈനപ്പിലേക്ക് ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ XMA (S) ട്രിം അവതരിപ്പിച്ചു. നെക്‌സോൺ ഡീസലിന്റെ വില ഇപ്പോൾ 9.69 ലക്ഷം രൂപയിൽ തുടങ്ങി 13.34 ലക്ഷം രൂപയിലാണ്.
വേരിയന്റുകൾ, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തില്‍
ടാറ്റ നെക്സോൺ: എഞ്ചിൻ, ഗിയർബോക്സ് വിശദാംശങ്ങൾ
120 എച്ച്‌പി പവറും 170 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ടാറ്റ നെക്‌സണിന്‍റെ ഹൃദയം. 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ മിൽ, 110 എച്ച്പി പവറും 260 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഗിയർബോക്സ് ഓപ്ഷനുകളുടെ കാര്യത്തിൽ, രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് AMT എന്നിവയിൽ ലഭ്യമാണ്. മൊത്തത്തിൽ, നെക്സോൺ 22 വ്യത്യസ്‍ത വേരിയന്റുകളിൽ ലഭ്യമാണ്.
എതിരാളികൾ
ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയോട് മത്സരിക്കുന്ന അങ്ങേയറ്റം മത്സരാധിഷ്ഠിതമായ കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് ടാറ്റ നെക്‌സോണിന്റെ സ്ഥാനം.