വരുന്നൂ വിലകുറഞ്ഞ ഇവികൾ, പുതിയ പ്ലാനുമായി സ്‌കോഡയും ഫോക്‌സ്‌വാഗണും

By Web Team  |  First Published Oct 20, 2024, 2:57 PM IST

സ്‌കോഡ-ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ ഇവികൾക്ക് താങ്ങാനാവുന്ന വിലയുള്ള സിഎംപി 21 പ്ലാറ്റ്‌ഫോം ഉപയോഗിക്കും 


സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVIPL) ഇന്ത്യൻ ഇവി (ഇലക്‌ട്രിക് വാഹനം) വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ഫോക്‌സ്‌വാഗൺ ഐഡി.4 , സ്‌കോഡ എന്യാക് എന്നിവ ഇന്ത്യയിലേക്ക് എത്തുമെന്ന് നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു . എങ്കിലും ഐഡി4 കൊണ്ടുവരാനുള്ള പദ്ധതി ഫോക്‌സ്‌വാഗൺ ഉപേക്ഷിച്ചേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.  ഇത് ചെലവേറിയ ഇടപാടായതിനാൽ, ഫോക്‌സ്‌വാഗൺ ഡീലർമാർ ഉൽപ്പന്നത്തിൽ ആത്മവിശ്വാസം കാണിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി ഒരു ചെലവ് കുറഞ്ഞ MEB21 പ്ലാറ്റ്‌ഫോം വികസിപ്പിക്കാമുള്ള ചർച്ചകളും നടത്തിയിരുന്നു. എന്നാൽ ഇതും നടപ്പിലായില്ല. 

ഇപ്പോൾ, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് മറ്റൊരു വഴി സ്വീകരിക്കുന്നു. പുതിയതും കുറഞ്ഞതുമായ CMP 21 (ചൈന മെയിൻ പ്ലാറ്റ്‌ഫോം) ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഒരു എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവി കമ്പനി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ഇലക്ട്രിക് കാർ ടാറ്റ നെക്‌സോണിനെ നേരിടും. ഇത് നിലവിൽ 12.49 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമാണ്. പുതിയ സിഎംപി പ്ലാറ്റ്‌ഫോം ഫോക്‌സ്‌വാഗൺ ചൈന വികസിപ്പിച്ചെടുക്കും. ഇത് MEB 31-നേക്കാൾ 30 ശതമാനം കൂടുതൽ താങ്ങാനാകുന്നതാണെന്നാണ് റിപ്പോർട്ടുകൾ. സിഎംപി പ്ലാറ്റ്‌ഫോം 4.3 മുതൽ 4.8 മീറ്റർ വരെ നീളമുള്ള ഇടത്തരം എസ്‌യുവികൾക്ക് അനുയോജ്യമാണ്.

Latest Videos

undefined

സ്‌കോഡയ്ക്കും ഫോക്‌സ്‌വാഗണിനും യഥാക്രമം തങ്ങളുടെ ഇടത്തരം എസ്‌യുവികളായ കുഷാക്ക്, ടൈഗൺ എന്നിവയുടെ ഇലക്ട്രിക് പതിപ്പുൾ കൊണ്ടുവരാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, എംജി, മഹീന്ദ്ര, ടാറ്റ, മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള ഇവി ഓഫറുകൾക്കെതിരെ കുഷാക്ക് ഇവിയും ടൈഗൺ ഇവിയും മത്സരിക്കും. പുതിയ സിഎംപി പ്ലാറ്റ്‌ഫോം 7-സീറ്റ് കോൺഫിഗറേഷനുകളുമായി (എസ്‌യുവി/എംപിവി) പൊരുത്തപ്പെടുന്നു. ഇത് വരാനിരിക്കുന്ന മഹീന്ദ്ര XUV.e9, ടാറ്റ ഹാരിയർ ഇവി, സഫാരി ഇവി എന്നിവയുടെ എതിരാളികളെ ഒരുക്കാൻ കമ്പനിയെ അനുവദിക്കുന്നു.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ CMP 21 പ്ലാറ്റ്‌ഫോമിൻ്റെ ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇത് RWD (റിയർ-വീൽ ഡ്രൈവ്) സ്റ്റാൻഡേർഡ്, AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റങ്ങളായി പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ഈ പുതിയ ആർക്കിടെക്ചറിന് 40kWh മുതൽ 80kWh വരെയുള്ള ബാറ്ററികളും 2771mm വരെ വീൽബേസും ഉൾക്കൊള്ളാൻ കഴിയും.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ ആദ്യത്തെ സിഎംപി 21 പ്ലാറ്റ്‌ഫോം അധിഷ്‌ഠിത ഉൽപ്പന്നം 2027-ൽ എത്താൻ സാധ്യതയുള്ള അഞ്ച് സീറ്റർ ഇലക്ട്രിക് എസ്‌യുവി ആയിരിക്കും. എല്ലാ സിഎംപി അധിഷ്‌ഠിത ഇവികളും വരാനിരിക്കുന്ന കഫെ III മാനദണ്ഡങ്ങൾ പാലിക്കും. പ്ലാറ്റ്‌ഫോമിൻ്റെ വികസനത്തിൻ്റെ സാമ്പത്തിക ഭാരം പങ്കിടുന്നതിനായി, സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മഹീന്ദ്രയുമായി ചർച്ചകൾ തുടരുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

click me!