ഒരു പുതിയ നിസാൻ എസ്‌യുവിയുടെ രഹസ്യ ദൃശ്യങ്ങൾ പുറത്ത്

2026-ഓടെ രണ്ട് എസ്‌യുവികളും ഒരു ഇലക്ട്രിക് കാറും നിസാൻ പുറത്തിറക്കുന്നു. പുതിയ എസ്‌യുവികൾ റെനോ ഡസ്റ്ററിൻ്റെ റീ-ബാഡ്ജ് ചെയ്ത പതിപ്പായിരിക്കും, പ്രീമിയം സവിശേഷതകളും ഉണ്ടാകും.

New Nissan Compact SUV Spied

2026 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ എസ്‌യുവികളും ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് കാറും പുറത്തിറക്കാൻ ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ പദ്ധതിയിടുന്നു. വരാനിരിക്കുന്ന നിസാൻ എസ്‌യുവികൾ മൂന്നാം തലമുറ റെനോ ഡസ്റ്ററിന്റെയും 7 സീറ്റർ ഡസ്റ്ററിന്റെയും റീ-ബാഡ്‍ജ് ചെയ്ത പതിപ്പായിരിക്കും. വ്യത്യസ്തമായ ഡിസൈൻ ഭാഷയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നിസാൻ എസ്‌യുവി അതിന്റെ ഡോണർ പതിപ്പിനേക്കാൾ പ്രീമിയം ഉൽപ്പന്നമായിട്ടായിരിക്കും എത്തുക. പുതിയ ഡസ്റ്ററിനേക്കാൾ കൂടുതൽ സവിശേഷതകൾ ഇതിൽ ഉണ്ടായിരിക്കും. ഇക്കാരണങ്ങളാൽ ഇതിന്‍റെ വില അൽപ്പം കൂടിയേക്കും. സെഗ്‌മെന്റ് ലീഡറായ ഹ്യുണ്ടായി ക്രെറ്റയ്‌ക്കൊപ്പം മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ, ടൊയോട്ട ഹൈറൈഡർ തുടങ്ങിയവ ഉൾപ്പെടെയുള്ള മറ്റ് ഇടത്തരം എസ്‌യുവികളോടും പുതിയ നിസാൻ എസ്‌യുവി മത്സരിക്കും. പുതിയ നിസാൻ എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ. 

അടുത്തിടെ, നിസാൻ മിഡ്‌സൈസ് എസ്‌യുവിയുടെ കനത്ത രീതിയിൽ മറച്ച നിലയിലുള്ള ഒരു പരീക്ഷണ വാഹനം ബ്രസീലിൽ പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയിൽ കുടുങ്ങിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഈ മോഡൽ നിസാന്റെ റെസെൻഡെ (ആർജെ) ഉൽ‌പാദന കേന്ദ്രത്തിലായിരിക്കും നിർമ്മിക്കുക. എങ്കിലും, ഇത് ഇന്ത്യയിലേക്കുള്ള പുതിയ നിസാൻ കോം‌പാക്റ്റ് എസ്‌യുവിയാണോ അതോ ആഗോള വിപണികൾക്കായുള്ള ഒരു പുതിയ മോഡലാണോ എന്ന് വ്യക്തമല്ല. ആഗോളതലത്തിൽ വിൽക്കുന്ന പുതുതലമുറ കിക്‌സിന് സമാനമായ ഒരു സിലൗറ്റും വലുപ്പവും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

Latest Videos

പുതിയ നിസാൻ എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപകൽപ്പന മാഗ്നൈറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കാം. ഡിആർഎല്ലുകളും വൈ ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും ഉള്ള വൈ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, സി-പില്ലർ ഇന്റഗ്രേറ്റഡ് റിയർ ഡോർ ഹാൻഡിലുകൾ, വീൽ ആർച്ചുകളിൽ പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.

ഇന്ത്യയിൽ, വരാനിരിക്കുന്ന പുതിയ നിസാൻ എസ്‌യുവി സിഎംഎഫ്-ബി മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെടും. കൂടാതെ മാഗ്നൈറ്റിൽ നിന്ന് കടമെടുത്ത 1.0L, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും ഇതിൽ ഉൾപ്പെടുന്നു. കമ്പനി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2L ടർബോ പെട്രോൾ എഞ്ചിനും 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ഉപയോഗിച്ചേക്കാം. 1.0L, 3-സിലിണ്ടർ ടർബോ പെട്രോളും പദ്ധതിയിലുണ്ട്.

അതേസമയം പുതിയ വാഹനത്തിന്‍റെ ലോഞ്ച് ടൈംലൈൻ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വരാനിരിക്കുന്ന നിസാൻ എസ്‌യുവി 2026 ൽ ഷോറൂമുകളിൽ എത്തുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vuukle one pixel image
click me!