ജാഗ്വാർ ലാൻഡ് റോവർ 2021 I-പേസ് ഇലക്ട്രിക് എസ്‌യുവി എത്തി

By Web Team  |  First Published Jun 29, 2020, 11:56 PM IST

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ജാഗ്വാർ ലാൻഡ് റോവർ 2021 I-പേസ് ഇലക്ട്രിക്-എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു. 


ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ജാഗ്വാർ ലാൻഡ് റോവർ 2021 I-പേസ് ഇലക്ട്രിക്-എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു. മുൻതലമുറ മോഡലിനേക്കാൾ നിരവധി അപ്‌ഗ്രേഡുകൾ പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി നല്‍കും. ത്രീ-ഫേസ് എസി ഹോം ചാർജിംഗ്, അപ്‌ഡേറ്റ് ചെയ്ത ഡ്രൈവർ കേന്ദ്രീകൃത സാങ്കേതികവിദ്യ, പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു.

അപ്‌ഡേറ്റ് ചെയ്ത ഇൻഫോടെയ്ൻമെന്റ് സംവിധാനവും പുതിയ ജാഗ്വർ I-പേസിൽ ലഭ്യമാണ്. പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സംവിധാനം അവതരിപ്പിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യ വാഹനമാണിത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 12.3 ഇഞ്ച് ഡിസ്‌പ്ലേയും ഇൻഫോടെയ്ൻമെന്റിനും ഇലക്ട്രിക്-എസ്‌യുവിയുടെ വിവിധ നിയന്ത്രണങ്ങൾക്കും 10 ഇഞ്ച്, 5 ഇഞ്ച് അപ്പർ, ലോവർ ടച്ച്‌സ്‌ക്രീനുകൾ എന്നിവ ഉണ്ട്. ഇലക്ട്രിക് എസ്‌യുവിക്ക് 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. മണിക്കൂറിൽ 200 കിലോമീറ്റരാണ് വാഹനത്തിന്റെ പരമാവധി വേഗത.

Latest Videos

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഇവിയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുതലമുറ ആഢംബര ഇലക്ട്രിക്-എസ്‌യുവി വില അൽപ്പം കൂടുതലായിരിക്കും. 11 കിലോവാട്ട് ഓൺബോർഡ് ചാർജർ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു, മുമ്പത്തെ മോഡലുകളിൽ നിന്ന് ലോവർ-സ്‌പെക്ക് 7 കിലോവാട്ട് യൂണിറ്റ് മാറ്റിസ്ഥാപിക്കും. തങ്ങളുടെ എസ്‌യുവികൾ ത്രീ-ഫേസ് ഇലക്ട്രിക് സപ്ലൈ വഴി ചാർജ് ചെയ്യാനും വേഗത്തിലുള്ള ചാർജിംഗ് ആസ്വദിക്കാനും അപ്‌ഡേറ്റുചെയ്‌ത ചാർജിംഗ് കിറ്റ് വഴി സാധിക്കും. ജാഗ്വർ I-പേസ് ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!