ബൈക്കുകള്‍ക്ക് ഗ്രിപ്പ് എക്സ് 3 ടയറുമായി സിയറ്റ്

By Web Team  |  First Published Oct 23, 2018, 4:00 PM IST

മോട്ടോള്‍ സൈക്കിളുകള്‍ക്കായി കുടുതല്‍ ഗ്രിപ്പും ഈടുനില്‍ക്കുന്നതുമായ എക്സ് 3 ടയറുകളുമായി ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. റോഡില്‍ ടയറിന്റെ ഗ്രിപ്പ് കൂടുതല്‍ കാലം  നിലനില്‍ക്കുന്നു എന്നതാണ് എക്സ് 3 ടയറുകളുടെ പ്രത്യേകത. 


കൊച്ചി: മോട്ടോള്‍ സൈക്കിളുകള്‍ക്കായി കുടുതല്‍ ഗ്രിപ്പും ഈടുനില്‍ക്കുന്നതുമായ എക്സ് 3 ടയറുകളുമായി ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. റോഡില്‍ ടയറിന്റെ ഗ്രിപ്പ് കൂടുതല്‍ കാലം  നിലനില്‍ക്കുന്നു എന്നതാണ് എക്സ് 3 ടയറുകളുടെ പ്രത്യേകത. 100സിസി 125സിസി ബൈക്കുകള്‍ക്കാണ് നിലവില്‍ ടയര്‍ ഇറക്കുന്നത്. 150 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്കുള്ള ടയറുകള്‍ ഉടന്‍ ലഭ്യമാക്കും. സിയറ്റിന്റെ എല്ലാ അംഗീകൃത ഷോപ്പുകളിലും സിയറ്റ് ഡീലര്‍മാര്‍ വഴിയും രാജ്യത്താകമാനം ഉത്പന്നം വിപണിയിലെത്തും.

ബൈക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ഡ്യുവല്‍ കോംപൗണ്ട് ടെക്ടനോളജിയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗ്രിപ്പിന്റെ അറ്റങ്ങളില്‍ രണ്ട് റബ്ബറുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് അഗ്രഭാഗങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഇവ റോഡുമായി കൂടുതല്‍ അടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. 80 ശതമാനത്തില്‍ കൂടുതല്‍ ഗ്രിപ്പ് ആക്ഷന്‍ ലഭിക്കാന്‍ ഇത് കാരണമാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 

Latest Videos

ഈ ടയര്‍ മോട്ടോര്‍ സൈക്കിള്‍ ടയര്‍ നിര്‍മ്മാണ രംഗത്ത് ഒരു പുതുചരിത്രമാകുമെന്ന് സിയറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് സീനിയര്‍ വൈസ് പ്രസിഡന്റ് നിതീഷ് ബജാജ് പറഞ്ഞു. ഗ്രിപ്പ് എക്സ് 3 വിപണിയില്‍ എത്തിക്കുക വഴി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാവിധ റോഡുകളിലും തങ്ങളുടെ പഴയ ടയറിന് കിട്ടിയതിനേക്കാള്‍ സുക്ഷയോടെ ഉപഭോക്താക്കള്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയും. ഗ്രിപ്പ് എക്സ് 3 ഉപഭോക്താക്കളുടെ ഇഷ്ട ഉത്പന്നമായി മാറുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!