അപാഷെ ആർ ടി ആർ 180 ന്‍റെ നവീകരിച്ച പതിപ്പിനെ ടി വി എസ് മോട്ടോർസ് വിപണിയിലെത്തിച്ചു. കഴിഞ്ഞ മേയിൽ വിൽപ്പനയ്ക്കെത്തിയ ആർ ടി ആർ 180 റേസ് എഡീഷനിൽ നിന്നു വ്യത്യസ്തമായി പരിമിതമായ ഗ്രാഫിക്സാണു നവീകരിച്ച 180 ആർ ടി ആറിലുള്ളത്.
അപ്പാഷെ ആർ ടി ആർ 180 ന്‍റെ നവീകരിച്ച പതിപ്പിനെ ടി വി എസ് മോട്ടോർസ് വിപണിയിലെത്തിച്ചു. കഴിഞ്ഞ മേയിൽ വിൽപ്പനയ്ക്കെത്തിയ ആർ ടി ആർ 180 റേസ് എഡീഷനിൽ നിന്നു വ്യത്യസ്തമായി പരിമിതമായ ഗ്രാഫിക്സാണു നവീകരിച്ച 180 ആർ ടി ആറിലുള്ളത്.
പുതിയ നിറത്തിനൊപ്പം വേറിട്ട സീറ്റ് മെറ്റീരിയൽ, പരിഷ്കരിച്ച ക്രാഷ് ഗാഡ്, വെള്ള പശ്ചാത്തലത്തിലുള്ള സ്പീഡോമീറ്റർ, ഫോർജ് ചെയ്ത ഹാൻഡ്ൽ ബാർ, ഹാൻഡ്ൽ ബാർ അഗ്രത്തിൽ വെയ്റ്റ് തുടങ്ങിയവയുമായാണു ബൈക്കിന്റെ വരവ്.
undefined
ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ സ്പീഡോമീറ്റർ വെള്ള പശ്ചാത്തലത്തിലാക്കി. ഇതുവരെ ടാക്കോമീറ്റർ വെള്ള പശ്ചാത്തലത്തിലും സ്പീഡോമീറ്റർ നീല പശ്ചാത്തലത്തിലുമായിരുന്നു. സ്ലൈഡർ സഹിതമുള്ള നവീകരിച്ച ക്രാഷ് ഗാഡാണ് പുതിയ 180 ആർ ടി ആറിലെ മറ്റൊരു സവിശേഷത.
സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ല. 177 സി സി, ഇരട്ട വാൽവ്, എയർ കൂൾഡ് എൻജിനാണ് ഹൃദയം. 8,500 ആർ പി എമ്മിൽ 16.3 ബി എച്ച് പി കരുത്തും 6,500 ആർ പി എമ്മിൽ 15.5 എൻ എമ്മോള ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗീയർ ബോക്സോടെ എത്തുന്ന ബൈക്കിനു ടി വി എസ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 115 കിലോമീറ്ററാണ്.
മുന്നിൽ 270 എം എം, പിന്നിൽ 200 എം എം പെറ്റൽ ഡിസ്ക് ബ്രേക്കുകളാണു ബൈക്കിലുള്ളത്. ഓപ്ഷനൽ വ്യവസ്ഥയിൽ ഇരട്ട ചാനൽ എ ബി എസുമുണ്ട്. ഇരട്ട ക്രേഡിൽ ഫ്രെയിം ഷാസിയോടെ എത്തുന്ന ബൈക്കിന്റെ മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണു സസ്പെൻഷൻ.
84,578 രൂപയാണ് പുത്തന്‍ ആർ ടി ആറിന്‍റെ ദില്ലി എക്സ് ഷോറൂം വില. ആന്റി ലോക്ക് ബ്രേക്ക് കൂടിയാവുന്നതോടെ വില 93,692 രൂപയാകും.