മണിക്കൂറിൽ 241.40 കിലോമീറ്റർ വേഗതയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പറന്ന് റെക്കോര്‍ഡിട്ട് പതിനെട്ടു വയസുകാരി.
മണിക്കൂറിൽ 241.40 കിലോമീറ്റർ വേഗതയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പറന്ന് റെക്കോര്‍ഡിട്ട് പതിനെട്ടു വയസുകാരി. പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്റൽ ജിടിയുടെ മോഡിഫൈഡ് വേർഷനില്‍ പറന്നാണ് കൈല റിവസ് എന്ന 18 കാരി റെക്കോർഡിട്ടത്.
യു എസിലെ ബോൺവില്ലയിലെ സാൾട്ട് ഫ്ലാറ്റിലാണ് റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി റെക്കോർഡ് നേട്ടം കൈവരിച്ചത്. എഏകദേശം 20 പ്രാവശ്യം കൈല ബൈക്കിൽ പറന്നു. നിലവില്‍ 12 അധികം സ്പീഡ് റെക്കോർഡ് സ്വന്തം പേരിലുള്ള റൈഡറാണ് കൈല.ഷറിന്റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെർഫോമൻസ് കമ്പനിയാണ് ബൈക്കിനെ മോഡിഫൈ ചെയ്‍തത്.
undefined
കോണ്ടിനെന്റൽ ജിടി 650 ന്റെ പ്രൊഡക്ഷൻ പതിപ്പിൽ നിന്ന് ധാരാളം മാറ്റങ്ങളുണ്ട് റിക്കോർഡിട്ട ബൈക്കിന്. പരമാവധി വേഗം ആർജിക്കാൻ വേണ്ടി ഭാരം കുറഞ്ഞ ഷാസിയും സസ്പെൻഷനുമാണ് നൽകിയത്.
പുതിയ രണ്ടു ബൈക്കുകളാണ് റോയൽ എൻഫീൽഡ് ഉടൻ പുറത്തിറക്കുന്നത്. 650 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കുകൾ രാജ്യാന്തര വിപണികളിൽ പുറത്തിറങ്ങി കഴിഞ്ഞു. 649 സിസി പാരലല്‍ ട്വിന്‍ എന്‍ജിന് 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5200 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമുണ്ട്.
റെക്കോര്‍ഡ് പ്രകടത്തിനെ ഔദ്യോഗികമാക്കാൻ ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്ലിസത്തിന്റെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.