"മൂന്നു സെക്കൻഡ് റൂൾ പാലിക്കൂ, അപകടം ഉറപ്പ്" എംവിഡി പണ്ടേ പറഞ്ഞു! പക്ഷേ വിഐപി വണ്ടികൾ പോലും കേട്ടില്ല!

By Web Team  |  First Published Oct 30, 2024, 4:25 PM IST

വിഐപി വാഹനങ്ങൾ ഇത്തരത്തിൽ തുടർച്ചയായി അപകടത്തിൽപ്പെടുമ്പോൾ ടെയിൽഗേറ്റിംഗിനെപ്പറ്റിയും ഡ്രൈവിംഗിൽ പാലിക്കേണ്ട മൂന്നു സെക്കൻഡ് റൂളിനെപ്പറ്റിയും മോട്ടോർ വാഹനവകുപ്പ് പലപ്പോഴും ബോധവൽക്കരണം നടത്തിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫേസ് ബുക്ക് പേജിലൂടെ പലതവണ എംവിഡി ഇക്കാര്യം ഓർമ്മിപ്പിച്ചിട്ടും വിഐപി വാഹനങ്ങൾ ഉൾപ്പെടെ അതിനൊന്നും ചെവികൊടുത്തില്ല എന്നതാണ് ഈ അപകടങ്ങളെല്ലാം തെളിയിക്കുന്നത്. 


ഡ്രൈവിംഗിലെ ടെയിൽഗേറ്റിംഗ് എന്നത് ഒരു വാഹനം മറ്റൊന്നിനെ വളരെ അടുത്ത് പിന്തുടരുന്ന രീതിയെ സൂചിപ്പിക്കുന്നു. ഇതുകാരണം മുന്നിൽപ്പോകുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താൽ സുരക്ഷിതമായി നിർത്താൻ പിന്നിലുള്ള വാഹനത്തിന് സാധിക്കില്ല. ഇത് അപകടകരമാണ്, കാരണം ഇത് ടെയിൽഗേറ്റിംഗ് ഡ്രൈവറിനുള്ള പ്രതികരണ സമയം കുറയ്ക്കുകയും പിന്നിൽ കൂട്ടിയിടിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ടെയിൽഗേറ്റിംഗ് പലപ്പോഴും ആക്രമണാത്മക ഡ്രൈവിംഗായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഇത് പലയിടത്തും നിയമവിരുദ്ധവുമാണ്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ സുരക്ഷിതമായി പിന്തുടരുന്ന ദൂരം നിലനിർത്തേണ്ടത് പ്രധാനമാണ്.

വാമനപുരത്തുവച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടത് ടെയിൽഗേറ്റിംഗ് കാരണമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൂട്ടിയിടിച്ച വാഹനങ്ങളെല്ലാം കുതിക്കുന്നത് പരസ്‍പരം അകലം പാലിക്കാതെയാണന്നാണ് വൈറലായ സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ചിരുന്ന വാഹനവും അടുത്തിടെ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. സതീശന്‍റെ കാർ പൊലീസ് ജീപ്പിന് പിന്നിൽ ഇടിച്ചായിരുന്നു ഈ അപകടം. എന്നാൽ വിഐപി വാഹനങ്ങൾ ഇത്തരത്തിൽ തുടർച്ചയായി അപകടത്തിൽപ്പെടുമ്പോൾ ടെയിൽഗേറ്റിംഗിനെപ്പറ്റിയും ഡ്രൈവിംഗിൽ പാലിക്കേണ്ട മൂന്നു സെക്കൻഡ് റൂളിനെപ്പറ്റിയും മോട്ടോർ വാഹനവകുപ്പ് പലപ്പോഴും ബോധവൽക്കരണം നടത്തിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫേസ് ബുക്ക് പേജിലൂടെ പലതവണ എംവിഡി ഇക്കാര്യം ഓർമ്മിപ്പിച്ചിട്ടും വിഐപി വാഹനങ്ങൾ ഉൾപ്പെടെ അതിനൊന്നും ചെവികൊടുത്തില്ല എന്നതാണ് ഈ അപകടങ്ങളെല്ലാം തെളിയിക്കുന്നത്. 

Latest Videos

undefined

മോട്ടോർവാഹന വകുപ്പിന്‍റെ പഴയ ചില ഫേസ് ബുക്ക് പോസ്റ്റുകളിലെ ഇതുസംബന്ധിച്ച ചില പരാർമർശങ്ങൾ ഇതാ. 
എപ്പോഴും ഒരു വാഹനത്തിന് പിറകിൽ സുരക്ഷിതമായ ദൂരമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് എംവിഡി ഓർമ്മിപ്പിക്കുന്നു. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും എംവിഡി പറയുന്നു.

"അമ്മാതിരി ഡ്രൈവിംഗ് വേണ്ട കേട്ടാ!" റോഡിലെ ഇരട്ട മഞ്ഞവരകൾ എന്തിന്? അറിഞ്ഞാൽ ജീവൻ രക്ഷിക്കാം!

മൂന്ന് സെക്കൻ്റ് റൂൾ:

നമ്മുടെ റോഡുകളിൽ മൂന്ന് സെക്കൻ്റ് റൂൾ പാലിച്ചാൽ നമുക്ക് സുരക്ഷിത ദൂരത്തിൽ വാഹനമോടിക്കാൻ കഴിയും. മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം മൂന്ന് സെക്കൻ്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ആവണം.

റെഗുലേഷൻ 17

1 മറ്റൊരു വാഹനത്തിന് പിന്നിൽ ഓടുന്ന വാഹനത്തിൻ്റെ ഡ്രൈവർ, തൻ്റെ വാഹനം മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണം, അതുവഴി മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്താൽ സുരക്ഷിതമായി നിർത്താൻ  കഴിയും.

2 മറ്റൊരു വാഹനം പിന്തുടരുമ്പോൾ, മുമ്പിലെ വാഹന ഡ്രൈവർ നിർബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യരുത്.

3 അതിശക്ത മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഉണ്ടെങ്കിൽ ഡ്രൈവർ, മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള ദൂരം ഇനിയും വർദ്ധിപ്പിക്കണം.


ഇനി ടെയിൽഗേറ്റിംഗ് മൂലമുള്ള ചില അപകടങ്ങളെപ്പറ്റി അറിയാം

റിയർ-എൻഡ് കൂട്ടിയിടികൾ : 
ടെയിൽഗേറ്റിംഗിൻ്റെ ഏറ്റവും സാധാരണമായ ഫലം, ഇനിപ്പറയുന്ന വാഹനത്തിന് നിർത്താൻ വേണ്ടത്ര സമയമില്ല, ഇത് ഒരു കൂട്ടിയിടിയിലേക്ക് നയിക്കുന്നു.

ചെയിൻ റിയാക്ഷൻ അപകടങ്ങൾ : 
ഒരു കാർ ടെയിൽഗേറ്റുചെയ്യുകയും മറ്റൊന്നുമായി കൂട്ടിയിടിക്കുകയും മൂന്നാമത്തെ വാഹനത്തിലേക്ക് തള്ളുകയും ചെയ്താൽ ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെടാം.

നിയന്ത്രണം നഷ്‌ടപ്പെടൽ : 
ടെയിൽഗേറ്റിംഗ് പെട്ടെന്നുള്ള നിർത്തലുകളിലേക്കോ വെട്ടിച്ചുമാറ്റലിലേക്കോ നയിച്ചേക്കാം. ഇത്  ഡ്രൈവർക്ക് അവരുടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ ഇടയാക്കും.

അപകടങ്ങളുടെ തീവ്രത വർദ്ധിക്കുന്നു : 
വാഹനങ്ങൾ വളരെ അടുത്തായിരിക്കുമ്പോൾ, കൂട്ടിയിടിയുടെ ശക്തി കൂടുതൽ കഠിനമായിരിക്കും, അത് വലിയ നാശനഷ്ടങ്ങൾക്കും പരിക്കുകൾക്കും ഇടയാക്കും.

റോഡിലെ വഴക്കുകൾ: 
ടെയിൽഗേറ്റിംഗ് ഡ്രൈവർമാർ തമ്മിലുള്ള പിരിമുറുക്കം വർദ്ധിപ്പിക്കും, ഇത് ആക്രമണാത്മക ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാം.

കാലാവസ്ഥാ സംബന്ധമായ അപകടങ്ങൾ: 
മോശം കാലാവസ്ഥയിൽ, ടെയിൽഗേറ്റിംഗ് പ്രതികരണ സമയം കുറയ്ക്കുകയും വഴുവഴുപ്പുള്ള റോഡുകൾ മൂലമുള്ള അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അപകടസാധ്യതകൾ : 
ഒരു ടെയിൽഗേറ്റിംഗ് കാരണം ഡ്രൈവറുടെ ശ്രദ്ധ കൂടുതൽ വ്യതിചലിച്ചേക്കാം. ഡ്രൈവറുടെ ശ്രദ്ധ അവരുടെ ചുറ്റുപാടുകൾക്ക് പകരം മുന്നിലുള്ള വാഹനത്തിൽ മാത്രം കേന്ദ്രീകരിക്കുന്നു. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ടെയിൽഗേറ്റിംഗ് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന്, മുന്നിലെ സുരക്ഷിതമായി പിന്തുടരുന്ന അകലം പാലിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും വ്യത്യസ്തമായ ട്രാഫിക്കിലും കാലാവസ്ഥയിലും.

"നിങ്ങൾക്കതിന് അനുവാദമില്ല്യാ" മഞ്ഞവര തെറ്റിക്കുന്നവരോട് കൊടുമൺപോറ്റിയുടെ രൂപത്തിൽ എംവിഡി അന്നുപറഞ്ഞത്..

click me!