ഈ പിക്ക്-അപ്പ് ട്രക്ക് ഹിലക്സ്, ഹിലക്സ് റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്കായ ഹിലക്‌സ് (Toyota Hilux) 2022 അവസാനത്തോടെ ഇന്ത്യയിലേക്ക് എത്തും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഇസുസു വി-ക്രോസിന് നേരിട്ടുള്ള എതിരാളിയായിരിക്കും ഈ മോഡല്‍. ഈ പിക്ക്-അപ്പ് ട്രക്ക് ഹിലക്സ്, ഹിലക്സ് റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യത്തെ വേരിയന്‍റിന് ഏകദേശം 18 ലക്ഷം രൂപയായിരിക്കും എക്‌സ്-ഷോറൂം വില. രണ്ടാമത്തേതിന് ഏകദേശം 25 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലവരും. ഫോർച്യൂണർ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി എന്നിവയ്ക്ക് അടിസ്ഥാനമാകുന്ന ഐഎംവി (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ഹിലക്‌സ് നിർമ്മിച്ചിരിക്കുന്നത്.
2.4L ഡീസൽ, 2.8L ഡീസൽ എഞ്ചിനുകൾ ആണ് വാഹനത്തില്‍. ഈ എഞ്ചിനുകള്‍ യഥാക്രമം 150bhp-ഉം 204bhp-ഉം ഉത്പാദിപ്പിക്കും. 2WD (ടു-വീൽ ഡ്രൈവ്) സംവിധാനമുള്ള ചെറിയ കപ്പാസിറ്റി മോട്ടോർ എൻട്രി ലെവൽ വേരിയന്റിൽ ലഭ്യമാകും. അതേസമയം വലിയ കപ്പാസിറ്റിയുള്ള ഓയിൽ ബർണർ 2WD, 4WD സംവിധാനങ്ങൾക്കൊപ്പം ഉയർന്ന ട്രിമ്മിൽ നൽകും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാകും ഈ ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്ക് എത്തുന്നത്.
അന്താരാഷ്‌ട്ര വിപണികളിൽ, ഹിലക്‌സിന് മൂന്ന് എഞ്ചിനുകൾ ലഭ്യമാണ്. 2.7 എൽ പെട്രോൾ (164 ബിഎച്ച്പി/245 എൻഎം), 2.4 എൽ ഡീസൽ (145 ബിഎച്ച്പി), 2.8 എൽ (201 ബിഎച്ച്പി) എന്നിവയോണവ. കൂടാതെ 5-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. ടൊയോട്ട പിക്ക്-അപ്പ് സ്റ്റാൻഡിന്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 5285mm, 1815mm, 1855mm എന്നിങ്ങനെയാണ്.
undefined
പ്ലാറ്റ്ഫോം പങ്കിടുന്നതിനു പുറമേ, പുതിയ ടൊയോട്ട പിക്ക്-അപ്പ് ട്രക്ക് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി അതിന്റെ സവിശേഷതകളും മറ്റ് നിരവധി ഘടകങ്ങളും പങ്കിടും. ഫീച്ചറുകളുടെ കാര്യത്തിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, 6 സ്പീക്കർ ഓഡിയോ സിസ്റ്റം, പവർ അഡ്‍ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, പിന്നിൽ ഓട്ടോമാറ്റിക് എസി യൂണിറ്റ് എന്നിവ വാഗ്ദാനം ചെയ്യും. വെന്റുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്‍മാർട്ട് കീ എന്നിവയും മറ്റും വാഹനത്തില്‍ ഉണ്ടാകും.
തിരഞ്ഞെടുത്ത ആഗോള വിപണികളിൽ, ADAS അഥവാ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഹിലക്സില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് പതിപ്പില്‍ അത് ഉണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് ആൻഡ് ഹിൽ ഡിസൻറ് അസിസ്റ്റുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, സെൻസറുകളോട് കൂടിയ റിയർ പാർക്കിംഗ് ക്യാമറ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഇന്ത്യന്‍ പതിപ്പില്‍ ഉൾപ്പെടുത്താന്‍ സാധ്യതയുണ്ട്.