2025 ഏപ്രിലിൽ, ഫോക്‌സ്‌വാഗൺ അവരുടെ വിർടസിന്റെ ശേഷിക്കുന്ന 2024 വർഷത്തെ സ്റ്റോക്കിന് 1.50 ലക്ഷം രൂപ വരെ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
നിങ്ങൾ ഒരു ഫോക്‌സ്‌വാഗൺ വിർട്ടസ് വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. 2025 ഏപ്രിലിൽ, ഫോക്‌സ്‌വാഗൺ അവരുടെ വിർടസിന്റെ ശേഷിക്കുന്ന 2024 വർഷത്തെ സ്റ്റോക്കിന് 1.50 ലക്ഷം രൂപ വരെ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം, കമ്പനി തങ്ങളുടെ 2025 സ്റ്റോക്കിന് ഉപഭോക്താക്കൾക്ക് കിഴിവുകളും നൽകുന്നു. അതിന്റെ വിശദാംശങ്ങൾ അറിയാം.
ഫോക്‌സ്‌വാഗൺ വിർട്ടസ് 2024 വർഷത്തെ സ്റ്റോക്കിന്റെ ശേഷിക്കുന്ന യൂണിറ്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആകർഷകമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം, 2025 മോഡലുകളിലും പരിമിതമായ ആനുകൂല്യങ്ങൾ ലഭ്യമാണ്. 2024ൽ നിർമ്മിച്ച ഫോക്‌സ്‌വാഗൺ വിർട്ടസ് സ്റ്റോക്കിന് 1.50 ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്, ഇത് സ്റ്റോക്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. പുതിയ 2025 മോഡൽ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ മോഡലിൽ 70,000 രൂപ വരെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ഫോക്‌സ്‌വാഗൺ വിർടസിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ പരമാവധി 115 ബിഎച്ച്പി കരുത്തും 178 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. കാറിന് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉണ്ട്. ഈ എഞ്ചിൻ പരമാവധി 150 ബിഎച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിലാണ് കാറിൻ്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റർ മാനുവൽ വേരിയൻ്റിൽ ലിറ്ററിന് 19.40 കിലോമീറ്ററും 1.0 ലിറ്റർ ഓട്ടോമാറ്റിക് വേരിയൻ്റിൽ 18.12 കിലോമീറ്ററും 1.5 ലിറ്റർ ഡിസിടി വേരിയൻ്റിൽ 18.67 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കാറിൻ്റെ ഇൻ്റീരിയറിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷയ്ക്കായി 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും കാറിലുണ്ട്. വിപണിയിൽ, ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവരോടാണ് ഫോക്‌സ്‌വാഗൺ വിർടസ് മത്സരിക്കുന്നത്. മുൻനിര മോഡലിന് 11.56 ലക്ഷം മുതൽ 19.41 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ വിർടസിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.