Horoscope Today: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം; അറിയാം ഇന്നത്തെ ദിവസഫലം

By Dr P B Rajesh  |  First Published Jan 16, 2025, 7:44 AM IST

ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
 

Horoscope Today astrological prediction for 2025 January 16

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 

മുൻപ് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ കൈവശം വന്നുചേരും. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് ശ്രമിക്കേണ്ടി വരും. 

Latest Videos

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

പുതിയ വീട്ടിലേയ്ക്ക് താമസം മാറും.  വിവാഹ നിശ്ചയം നടക്കും. ബിസിനസ് യാത്ര ചെയ്യും. ഊഹക്കച്ചവടം ലാഭകരമാകും. 

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

വിവാഹ ജീവിതം സന്തോഷകരമാകും. ചില പ്രധാന കാര്യങ്ങളിൽ മധ്യസ്ഥം വഹിക്കും. ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തികളും വിജയിക്കും. 

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

സാമ്പത്തികനില മെച്ചപ്പെടും. പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല.  മുന്നിട്ടിറങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

പുതിയ വരുമാനമാർഗം കണ്ടെത്തും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2) 

ഈശ്വരാനുകൂല്യം ഉള്ള സമയമാണ്. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പുതിയ വാഹനം വാങ്ങും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

ഭൂമിയിൽ നിന്നും വാഹനങ്ങളിൽ നിന്നും ആദായം ലഭിക്കും. പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ വൈകും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

പ്രവർത്തനരംഗത്ത് ഊർജസ്വലത പ്രകടിപ്പിക്കും. പുതിയ വാഹനം സ്വന്തമാക്കും. ആഗ്രഹിച്ച പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാം. കുടുംബ ജീവിതം സന്തോഷകരമാകും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വീട് വിപുലീകരിക്കാൻ ശ്രമിക്കാം. കമിതാക്കളുടെ വിവാഹം നടക്കും. പുതിയ വാഹനം വാങ്ങിക്കും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി

നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. വീട് പുതുക്കി പണിയാൻ കഴിയും. ശത്രുക്കളെ പരാജയപ്പെടുത്തും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

Also read: ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 12-01-2025 മുതൽ 18-01-2025 വരെ


 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image