യുഡിഎഫും എൽഡിഎഫുമല്ല എൻഡിഎയെയാണ് യുവാക്കളെ പരിഗണിച്ചതെന്നായിരുന്നു 13 ശതമാനത്തിൻ്റെ അഭിപ്രായം. ഇക്കാര്യത്തിൽ പ്രതികരിക്കാനാവില്ലെന്നാണ് 12 ശതമാനം പേര്‍ പറഞ്ഞത്.
തിരുവനന്തപുരം: സ്ത്രീകൾ, യുവാക്കൾ, ദളിതര്‍ എന്നീ വിഭാഗങ്ങൾക്ക് സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രാതിനിധ്യം നൽകിയതിനെക്കുറിച്ച് സര്‍വേ വോട്ടര്‍മാരുടെ അഭിപ്രായം തേടി. യുഡിഎഫിൻ്റെ സ്ഥാനാര്‍ത്ഥി പട്ടികയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടിയെന്ന് 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോൾ എൽഡിഎഫാണ് യുവാക്കളെ പരിഗണിച്ചതെന്ന അഭിപ്രായമായിരുന്നു 36 ശതമാനം പേര്‍ക്ക്. എന്നാൽ യുഡിഎഫും എൽഡിഎഫുമല്ല എൻഡിഎയെയാണ് യുവാക്കളെ പരിഗണിച്ചതെന്നായിരുന്നു 13 ശതമാനത്തിൻ്റെ അഭിപ്രായം. ഇക്കാര്യത്തിൽ പ്രതികരിക്കാനാവില്ലെന്നാണ് 12 ശതമാനം പേര്‍ പറഞ്ഞത്.
സ്ഥാനാര്‍ത്ഥിപട്ടികയിൽ എൽഡിഎഫ് സ്ത്രീകൾക്ക് മെച്ചപ്പെട്ട പ്രാധാന്യം നൽകിയെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോൾ യുഡിഎഫാണ് സ്ത്രീകളെ വേണ്ട രീതിയിൽ പരിഗണിച്ചതെന്നായിരുന്നു 33 ശതമാനം പേരുടെ അഭിപ്രായം. എന്നാൽ എൻഡിഎയെയാണ് സ്ത്രീകളെ കൂടുതലായി സ്ഥാനാര്‍ത്ഥികളായി ഇറക്കിയതെന്ന് 12 ശതമാനം പേര്‍ പ്രതികരിച്ചു. ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു 4 ശതമാനം പേരുടെ നിലപാട്.
എൽഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ദളിതര്‍ക്ക് പ്രാതിനിധ്യം കിട്ടിയെന്ന് 55 ശതമാനം പേര്‍ കരുതുമ്പോൾ 31 ശതമാനം പേര്‍ യുഡിഎഫാണ് ദളിതരോട് നീതി കാണിച്ചതെന്നാണ് കരുതുന്നത്. എന്നാൽ എൻഡിഎയാണ് ദളിതരെ കൂടുതലായി പരിഗണിച്ചതെന്നായിരുന്നു ഒൻപത് ശതമാനം പേരുടെ നിലപാട്.