സര്‍വേയിൽ പങ്കെടുത്ത 43 ശതമാനം പേരും എൽഡിഎഫ് പ്രചാരണത്തിൽ വളരെ മുന്നിലാണെന്ന് പ്രതികരിച്ചു. 25 ശതമാനം പേര്‍ മാത്രമാണ് യുഡിഎഫ് പ്രചാരണത്തിൽ മുന്നിലെത്തി എന്ന് അഭിപ്രായപ്പെടുന്നത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനലാപ്പിലെത്തുമ്പോൾ ഇതുവരെ ഏറ്റവും നന്നായി പ്രചാരണം നടത്തിയത് ആരാണ് എന്ന ചോദ്യം സര്‍വ്വേയുടെ ഭാഗമായി വോട്ടര്‍മാരോട് ചോദിച്ചിരുന്നു. പ്രചാരണത്തിൽ എൽഡിഎഫ് ബഹുദൂരം മുന്നിലാണ് എന്നാണ് പൊതുജനങ്ങൾ സര്‍വ്വേയിൽ പ്രതികരിച്ചത്.
സര്‍വേയിൽ പങ്കെടുത്ത 43 ശതമാനം പേരും എൽഡിഎഫ് പ്രചാരണത്തിൽ വളരെ മുന്നിലാണെന്ന് പ്രതികരിച്ചു. 25 ശതമാനം പേര്‍ മാത്രമാണ് യുഡിഎഫ് പ്രചാരണത്തിൽ മുന്നിലെത്തി എന്ന് അഭിപ്രായപ്പെടുന്നത്. 21 ശതമാനം പേര്‍ എൻഡിഎ ആണ് പ്രചാരണത്തിൽ മുന്നിലെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഏറ്റവും ആഭ്യന്തരപ്രശ്നം നേരിട്ടത് ഏത് മുന്നണിയാണെന്ന ചോദ്യത്തിന് 47 ശതമാനം പേരും യുഡിഎഫ് എന്നാണ് പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ എൽഡിഎഫ് പ്രതിസന്ധി നേരിട്ടതായി 37 ശതമാനം പേര്‍ കരുതുന്നു. എൻഡിഎയെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിൽ പ്രശ്നത്തിലായതെന്നായിരുന്നു ആറ് ശതമാനം പേരുടെ അഭിപ്രായം.