നിയമന വിവാദവും പിഎസ് സി റാങ്ക് പട്ടിക വിവാദവും ഇടതുമുന്നണിക്കെതിരെ വലിയ പ്രചാരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഇതിനകം പ്രതിപക്ഷത്തിന് ആയിട്ടുണ്ട്.
തിരുവനന്തപുരം: വികസനം പറഞ്ഞ് വോട്ട് പിടിക്കുന്ന സര്‍ക്കാറിനുള്ള വിമര്‍ശന ബദലായാണ് പ്രതിപക്ഷം കിഫ്ബിയെ കൊണ്ടുവരുന്നത്. കടക്കെണിയിലേക്ക് കേരളത്തെ തള്ളി വിടുമെന്ന വലിയ ആക്ഷേപം നിലനിൽക്കെ കിഫ്ബി രൂപീകരണമടക്കം സർക്കാരിന്റെ ധനകാര്യമാനേജ്മെന്റ് പരാജയമാണെന്ന് കരുതുന്നുണ്ടോ എന്ന എഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ സര്‍വെയോട് പ്രതികരിച്ചവരിൽ അതെ എന്ന് പറഞ്ഞത് 47 ശതമാനം പേരാണ്. അല്ലെന്ന് 41 ശതമാനം ആളുകളും അറിയില്ലെന്ന് 12 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.
നിയമന വിവാദവും പിഎസ് സി റാങ്ക് പട്ടിക വിവാദവും ഇടതുമുന്നണിക്കെതിരെ വലിയ പ്രചാരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഇതിനകം പ്രതിപക്ഷത്തിന് ആയിട്ടുണ്ട്. പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം ഇടതുമുന്നണിയെ ബാധിക്കുമോ എന്ന ചോദ്യത്തിന് 51 ശതമാനം പേരും പറഞ്ഞത് ബാധിക്കുമെന്ന മറുപടിയാണ്. പിഎസ് സി പ്രതിഷേധം എൽഡിഎഫിനെ ബാധിക്കില്ലെന്ന് പറഞ്ഞത് 41 ശതമാനം ആളുകളാണ് . അറിയില്ലെന്ന് 8 ശതമാനം പേരും പറഞ്ഞു.