കടകളിലെ വിഐപി പഴം, വിറ്റാമിൻ സി ധാരാളം; സ്ട്രോബറി വീട്ടിൽ വളർത്താം എളുപ്പത്തിൽ

രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിൽ മുതൽ തടിപ്പെട്ടിയിലും ഗ്രോബാഗിലും വരെ സ്ട്രോബറി വളർത്താം

Strawberries can easily grow at home follow these steps

പുറമേയുള്ള ഭംഗി പോലെ തന്നെ ഏറെ സ്വാദിഷ്ടവും ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പുഷ്ടവുമായ ഒരു ഫലമാണ് സ്ട്രോബെറി. ശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിൻ സി സ്ട്രോബറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കടകളിൽ വിഐപി പട്ടികയിൽപ്പെട്ട ഒരു പഴമാണിതെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് സ്ട്രോബറി.

രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിൽ മുതൽ തടിപ്പെട്ടിയിലും ഗ്രോബാഗിലും വരെ സ്ട്രോബറി വളർത്താം. ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രം ചെടികളുടെ റൂട്ട് സിസ്റ്റങ്ങൾ തഴച്ചുവളരാൻ അനുവദിക്കുന്നതിന് കണ്ടെയ്നറിൽ കുറഞ്ഞത് 12-14 ഇഞ്ച് ആഴത്തിലുള്ള മണ്ണ് ഉണ്ടെന്ന് ഉറപ്പാക്കണം. പടരാൻ അനുവദിക്കുന്ന തരത്തിൽ ചെടികൾ 10-12 ഇഞ്ച് അകലത്തിൽ ആണ് നടേണ്ടത്. 

Latest Videos

നഴ്സറികളിൽ നിന്ന് പുതിയ ചെടികളായി മുളയ്ക്കുന്ന മുകുളങ്ങൾ അടങ്ങിയ തണ്ടുകൾ വാങ്ങിയാണ് നടേണ്ടത്. വിത്തുപാകിയും ചെടി മുളപ്പിച്ചെടുക്കാം. സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ചെടികൾ  വെക്കുക. വിത്താണ് പോകുന്നതെങ്കിൽ 15 മുതൽ 16 ദിവസത്തിനുള്ളിൽ ചെടി മുളച്ചു തുടങ്ങും.35 ദിവസങ്ങളാകുമ്പോൾ 3 മുതൽ 5 വരെ ഇലകൾ വരും. ഈ സമയത്ത്  മാറ്റി നടാം.

ചെടികൾ വളരാൻ 6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ചട്ടിയിലേക്ക് മാറ്റി നട്ടുകഴിഞ്ഞാൽ 18 മുതൽ 22 വരെ ദിവസങ്ങൾക്കുള്ളിൽ ജൈവവളം ചേർത്തുകൊടുക്കണം. 32 ദിവസങ്ങൾ കൊണ്ട് ചെടികൾ പൂവിട്ട് കായ്കൾ ഉണ്ടാകാൻ തുടങ്ങും. 42 ദിവസങ്ങൾ കൊണ്ട് പഴുത്ത് വിളവെടുക്കാം.ചട്ടിയിൽ സ്ട്രോബെറി വർഷത്തിൽ ഏത് സമയത്തും നടാം

പ്രകൃതിദത്തമായ വീട്ടിലുണ്ടാക്കുന്ന വളങ്ങൾ കൂടാതെ പൂവിടുമ്പോൾ ഉത്തേജിപ്പിക്കുന്നതിന് പതിവായി വെള്ളം നൽകുകയും ചെയ്യുക. ആഴം കുറഞ്ഞ വേരുകളിൽ വെള്ളം ഒഴിക്കരുത്; ചൂടുള്ള കാലാവസ്ഥയിൽ ചെടികൾക്ക് വെള്ളം ആവശ്യമാണ്.

തക്കാളി എളുപ്പത്തിൽ കൃഷി ചെയ്യാം; മികച്ച വിളവ് ലഭിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!