തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

Published : Mar 30, 2025, 11:16 AM IST
 തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ ബഷീറിനെ കാണുന്നത്.

പാലക്കാട്: തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി വലപ്പുഴ യാറം കണ്ടെയ്ങ്ങാട്ടിൽ ബഷീർ ആണ് മരിച്ചത്. 42 വയസായിരുന്നു. ക്വാർട്ടേഴ്സിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ബഷീറും ഭാര്യയും താമസിച്ചിരുന്ന ക്വാർട്ടേഴ്സിനകത്ത് നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. 

രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ ബഷീറിനെ കാണുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടന്ന ബഹളത്തിൽ തകർന്ന ജനൽ ചില്ല് കാലിൽ തട്ടി ബഷീറിന് മുറിവേറ്റിരുന്നതായും ഇതിൽ നിന്നും രക്തം വാർന്ന് പോയതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ശബരിമല ദർശനത്തിനാണ് അനുമതി, താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ച; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്