Web Specials
മൃഗങ്ങളെയും പക്ഷികളെയും ഒക്കെ ആളുകൾക്ക് ഓമനിക്കാനിഷ്ടമാണ്. ഇപ്പോൾ 'അനിമൽ തെറാപ്പി' എന്ന വാക്ക് മിക്കവർക്കും പരിചയമാണ്. .
പ്രത്യേകം പരിശീലിപ്പിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും സാന്നിധ്യത്തിലൂടെ ആളുകളെ ശാന്തരാക്കുക, അതാണ് ആനിമൽ തെറാപ്പി.
പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇപ്പോൾ തെറാപ്പിക്കായി അതുപോലെ ല്ലാമകളുടെ സേവനം ലഭ്യമാണ്.
വിമാനത്താവളത്തിൽ വളരെ സമാധാനവും ശാന്തതയും നിറഞ്ഞ അവസ്ഥയിലേക്ക് ആളുകളെ എത്തിക്കാനാണത്രെ ല്ലാമകളുടെ സേവനം നൽകുന്നത്.
പോർട്ട്ലാൻഡ് ഇൻ്റർനാഷണൽ എയർപോർട്ട്, മൗണ്ടൻ പീക്ക്‌സ് തെറാപ്പി ലാമാസ്, അൽപാകാസ് എന്നിവയുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
ലോറി ഗ്രിഗറി, ഷാനൻ ജോയി എന്നിവർ ചേർന്ന് നടത്തുന്ന ഒരു എൻജിഒ ആണ് ല്ലാമകളെ നൽകിയത്.
ല്ലാമകളെ എയർപോർട്ടിലെത്തിക്കുകയും യാത്രക്കാർക്ക് റിലാക്സേഷൻ സർവീസ് നൽകുകയുമാണ് ഇവർ ചെയ്യുന്നത്.
സമ്മർദ്ദമൊക്കെ കുറച്ച് കൂളായിരിക്കാൻ ഇവിടെയെത്തുന്ന യാത്രക്കാർക്ക് ഈ ല്ലാമകൾക്കൊപ്പം സമയം ചെലവഴിക്കാം. അവയെ താലോലിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യാം