Kerala

എളുപ്പമാണ്, പക്ഷേ...

ക്യുആർ കോഡ് സ്കാൻ ചെയ്തുള്ള പണം കൈമാറ്റം വളരെ എളുപ്പമുള്ളതാണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ വലിയ അപകടമാണ്.

Image credits: iSTOCK

ഒറ്റ നോട്ടത്തിൽ ഒറിജിനലെന്ന് തോന്നുന്ന വ്യാജൻ

നാട്ടിലെ കടകളിലും മറ്റും ഉടമ അറിയാതെ വ്യാജന്മാർ ക്യുആർ കോഡിൽ കൃത്രിമം വരുത്താറുണ്ട്. ഇതോടെ വാങ്ങിയ സാധനത്തിന് നമ്മൾ നൽകുന്ന പണം എത്തുക വ്യാജന്‍റെ അക്കൗണ്ടിലാണ്.

Image credits: iSTOCK

എപികെ ലിങ്കിനെ കരുതിയിരിക്കുക

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് സ്കാൻ ചെയ്യാമെന്ന അപരിചിതരുടെ സന്ദേശം കരുതിയിരിക്കണം. സ്വകാര്യ, അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാരുടെ കയ്യിലെത്തുന്ന സാഹചര്യം ഒഴിവാക്കാം. 

Image credits: Getty

നല്ലത് യുപിഐ ഐഡി വഴിയുള്ള കൈമാറ്റം

സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് പണം നൽകുന്നത് റിസ്കാണ്. ഈ സാഹചര്യത്തിൽ യുപിഐ ഐഡി ചോദിച്ചറിഞ്ഞ് അതിലേക്ക് പണം കൈമാറുന്നതാണ് സുരക്ഷിതം.

Image credits: FREEPIK

വേണം ജാഗ്രത

ക്യുആർ കോഡ് സ്കാൻ ചെയ്ത് കഴിയുമ്പോൾ സ്ക്രീനിൽ തെളിയുന്ന വിശദാംശങ്ങൾ സസൂക്ഷ്മം നോക്കണം. സ്പെല്ലിംഗിൽ എന്തെങ്കിലും പിഴവോ മറ്റോ തോന്നിയാൽ ഉടമയോട് ഉടൻ ചോദിച്ച് ഉറപ്പുവരുത്തണം.

Image credits: Our own

യുപിഐ ഇടപാടിനായി പ്രത്യേക അക്കൗണ്ട്

ഗൂഗിൾ പേ, ഫോണ്‍ പേ തുടങ്ങിയവയിലൂടെയുള്ള ഇടപാടുകൾക്കായി പ്രത്യേകം ഒരു അക്കൗണ്ടിൽ 3000 രൂപയോ മറ്റോ ഇടുക. എന്തെങ്കിലും കാരണവശാൽ തട്ടിപ്പിനിരയായാലും ഭീമമായ തുക നഷ്ടമാകില്ല.

Image credits: Our own

മാനം മുട്ടെ ഒരു വിസ്മയം, വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു

വേദന ഒഴിയാതെ ദുരന്തഭൂമി

സംസ്ഥാനത്തെ വോട്ടെടുപ്പ്; ഇതാ അഞ്ച് പ്രധാന കണക്കുകള്‍

കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തി അനിത; ഇടമലക്കുടിയിലും പോളിംഗ് ആവേശം