Kerala
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 281 പേര്‍ മരിച്ചു. 240 ഓളം പേരെ കാണാനില്ല.
ഇന്നും നാളെയും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ പെയ്യുന്നതും നദികളില്‍ വെള്ളമുയരുന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു.
സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
പ്രതികൂല സാഹചര്യത്തിലും സൈന്യം ബെയ്‍ലി പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇന്ന് വൈകീട്ടോടെ പാലം നിര്‍മ്മാണം പൂര്‍ത്തിയാകും.
ദുരന്തമുഖത്ത് സൈന്യം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമ്പോള്‍ നാല് മന്ത്രിമാരെ വയനാട്ടില്‍ നിർത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്താനാണ്
ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേരാണുള്ളത്. സമീപസംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിൽ സജീവം.
എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കര വ്യോമ നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍... മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
മുണ്ടക്കൈ പ്രദേശത്തു നിന്ന് കാണാതായ 240ഓളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. മൂന്നാം ദിവസവും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്.
വയനാട്ടിലേക്കുള്ള അത്യാവശ്യമല്ലാത്ത ഒരു വാഹനവും ജില്ലാ അതിര്‍ത്തി കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്താന്‍ വേണ്ടിയാണിത്.
82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,304 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 3,022 പുരുഷന്മാരും 3,398 സ്ത്രീകളും ക്യാമ്പിലാണ്. 1884 കുട്ടികളും 23 ഗര്‍ഭിണികളും ക്യാമ്പുകളില്‍ കഴിയുന്നു.