13.25 കോടി രൂപക്ക് ഹൈദരാബാദിലെത്തിയ ഹാരി ബ്രൂക്ക് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും കൊല്‍ക്കത്തക്കെതിരെ 55 പന്തില്‍ 100 റണ്‍സടിച്ച സീസണില്‍ സെഞ്ചുറി തികച്ച ഏക വിദേശ താരമായി.
Image credits: PTI
വെങ്കിടേഷ് വെടിക്കെട്ട് അയ്യര്‍
തുടക്കത്തില്‍ നിറം മങ്ങിയ കൊല്‍ക്കത്ത താരം വെങ്കിടേഷ് അയ്യര്‍ മുംബൈക്കെതിരെ നേടിയത് വെടിക്കട്ട് സെഞ്ചുറി. 104 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്.
Image credits: PTI
സൂര്യോദയം
മോശം ഫോമിന്‍റെ പേരില്‍ തുടക്കത്തില്‍ പഴി കേട്ടെങ്കിലും ഗുജറാത്തിനെതിരെ 49 പന്തില്‍ 103 റണ്‍സടിച്ച് സൂര്യകുമാര്‍ യാദവ് ആദ്യ ഐപിഎല്‍ സെഞ്ചുറി കുറിച്ചു.
Image credits: PTI
ഡല്‍ഹിയെ പൊരിച്ച പ്രഭ്‌സിമ്രാന്‍
സീസണില്‍ പല മത്സരങ്ങളിലും നല്ല തുടക്കമിട്ടെങ്കിലും അതൊന്നും വലിയ സ്കോറാക്കി മാറ്റാനാവാത്തതിന്‍റെ ക്ഷീണം പ്രഭ്‌സിമ്രാന്‍ തീര്‍ത്തത് ഡല്‍ഹിക്കെതിരെ 103 റണ്‍സടിച്ച്.
Image credits: PTI
ഒടുവില്‍ ഗില്ലും
പലവട്ടം സെഞ്ചുറിക്കരികില്‍ എത്തിയ ഗില്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മൂന്നക്കം കടന്നു. 101 റണ്‍സടിച്ച ഗില്‍ തന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണ് ഹൈദരാബാദിനെതിരെ നേടിയത്.
Image credits: PTI
സെഞ്ചുറി കൈവിട്ട യശസ്വിയും ഗില്ലും
കൊല്‍ക്കത്തക്കെതിരെ 98 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വിയും ലഖ്നൗവിനെതിരെ 94 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്ലും സീസണില്‍ രണ്ട് സെഞ്ചുറി എന്ന നേട്ടത്തിന് അടുത്തെത്തിയിരുന്നു.