Health
നിരന്തരമായി ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ വീട്ടിലുള്ള ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് തന്നെ അവ അകറ്റാം.
പ്രകൃതിദത്ത ഔഷധങ്ങളിലൊന്നാണ് ഇഞ്ചി. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി ചായ സഹായിക്കും.
കറ്റാർവാഴ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും. കറ്റാർവാഴ ജ്യൂസ് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഓട്സ് ഒരു മുഴുവൻ ധാന്യമാണ്. ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഓട്സ് സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.
കുറഞ്ഞ കൊഴുപ്പും കലോറിയും ഉള്ളതിനാൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം എന്നിവ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
പെരുംജീരക ചായ വയറുവേദന, ഗ്യാസ്, അസ്വസ്ഥത എന്നിവ കുറയ്ക്കാൻ സഹായിക്കും
വെള്ളരിക്ക ജ്യൂസ് വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.