Health
ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ
ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് രക്തസമ്മർദ്ദം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ബിപി കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ.
പതിവായി ശ്വസന വ്യായാമം ചെയ്യുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
സമ്മർദ്ദം ബിപി കൂട്ടുന്നതിന് ഇടയാക്കുന്നു. അതിനാൽ സ്ട്രെസ് കുറയ്ക്കുന്നതിന് യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.
ഉപ്പ് അമിതമായി കഴിക്കുന്നത് ബിപി കൂടുന്നതിന് ഇടയാക്കും. അതിനാൽ ഉപ്പിന്റെ അളവ് ഭക്ഷണത്തിൽ കുറയ്ക്കുക.
സമീകൃതാഹാരം ബിപി നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
മദ്യപാനം രക്തസമ്മർദ്ദം കൂട്ടുന്നതിന് പ്രധാന കാരണമാണ്.
ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.