Health
മൂക്കിലെ ബ്ലാക്ക്ഹെഡ്സ് മാറ്റാൻ ഇതാ അഞ്ച് ടിപ്സ്.
മൂക്കിന് ചുറ്റും ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത് ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ്. മൂക്കിലെ ബ്ലാക്ക് ഹെഡ്സ് മാറ്റാൻ ഇവ പരീക്ഷിക്കാം.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പഞ്ചസാര ഉപയോഗിച്ച് മൂക്കിന് ചുറ്റും സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് ബ്ലാക്ക്ഹെഡ്സ് അകറ്റാൻ സഹായിക്കും.
ഓട്സ് പൊടിച്ചതും റോട്ട് വാട്ടറും മിക്സ് ചെയ്ത് മൂക്കിലിടുന്നത് ബ്ലാക്ക്ഹെഡ്സ് എളുപ്പം അകറ്റും.
മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ വളരെ ഉത്തമമാണ്. ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ തേച്ചുപിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.
മഞ്ഞളും വെളിച്ചെണ്ണയും യോജിപ്പിച്ച് മൂക്കിലിടുന്നത് ബ്ലാക്ക്ഹെഡ്സ് മാറാൻ സഹായിക്കും.
പപ്പായ പേസ്റ്റും ചെറുനാരങ്ങാനീരും യോജിപ്പിച്ച് മൂക്കിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം.