Health
വിറ്റാമിൻ ഡി കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ?
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തെ ആഗിരണം ചെയ്യാൻ സഹായിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും വിറ്റാമിൻ ഡി സഹായിക്കുന്നു.
ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ എന്തൊക്കെ?
എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറാത്തതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്.
എല്ലുകളിലും സന്ധികളിലും വേദന അനുഭവപ്പെടുന്നതാണ് രണ്ടാമത്തെ ലക്ഷണം.
തലമുടി അമിതമായി കൊഴിയുന്നതാണ് വിറ്റാമിൻ ഡി കുറഞ്ഞതിന്റെ മറ്റൊരു ലക്ഷണമാണ്.
ഇടയ്ക്കിടെ ജലദോഷം, പനി, ചുമ എന്നിവ വരുന്നതും വിറ്റാമിൻ ഡി കുറഞ്ഞതിന്റെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു.
മുറിവുകൾ ഉണങ്ങാൻ വെെകുന്നതും വിറ്റാമിൻ ഡി കുറഞ്ഞതിന്റെ ലക്ഷണമാണ്.
ഇടയ്ക്കിടെ വിഷാദം, ഉത്കണ്ഠ പോലുള്ള ഉണ്ടാകുന്നത് വിറ്റാമിൻ ഡി കുറഞ്ഞതിന്റെ ലക്ഷണമാണ്.