പെട്ടെന്ന് വണ്ണം കുറച്ചാൽ പണികിട്ടും

Health

പെട്ടെന്ന് വണ്ണം കുറച്ചാൽ പണികിട്ടും

പെട്ടെന്ന് വണ്ണം കുറയ്ക്കുന്നത് കൊണ്ടുള്ള 10 ആരോ​ഗ്യപ്രശ്നങ്ങൾ

Image credits: pinterest

അസുഖങ്ങൾ വരാതിരിക്കാൻ ഭാരം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ കടുത്ത ഡയറ്റ് നോക്കിയ ശേഷം ഒരു മാസം ഏഴും എട്ടും കിലോ കുറയ്ക്കുന്നത് ആരോ​ഗ്യകരമല്ലെന്ന് ഓർക്കുക.

ഭാരം പെട്ടെന്ന് കുറയ്ക്കും രോ​ഗങ്ങൾ ഇടയാക്കും

അസുഖങ്ങൾ വരാതിരിക്കാൻ ഭാരം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ കടുത്ത ഡയറ്റ് നോക്കിയ ശേഷം ഒരു മാസം ഏഴും എട്ടും കിലോ കുറയ്ക്കുന്നത് ആരോ​ഗ്യകരമല്ലെന്ന് ഓർക്കുക.

Image credits: Getty

പ്രാതൽ ഒഴിവാക്കിയും അത്താഴം ഒഴിവാക്കിയും മണിക്കൂറോളം വ്യായാമം ചെയ്തും ഭാരം കുറയ്ക്കുന്നവരുണ്ട്. അത് ഭാരം കുറയ്ക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ?

പ്രാതൽ ഒഴിവാക്കിയും അത്താഴം ഒഴിവാക്കിയും മണിക്കൂറോളം വ്യായാമം ചെയ്തും ഭാരം കുറയ്ക്കുന്നവരുണ്ട്. അത് ഭാരം കുറയ്ക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

Image credits: Getty

പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്.

ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്.

Image credits: Getty

പേശികളെ ബാധിക്കാം

ഭാരം വളരെ വേഗത്തിൽ കുറയുകയോ ശരിയായ പോഷകാഹാരം ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ ഇത് പേശികളുടെ ആരോ​ഗ്യത്തെ ബാധിക്കിക്കുന്നു.

Image credits: Getty

ദുർബലമായ അസ്ഥികൾ, മുടികൊഴിച്ചിൽ

അമിതമായ കലോറി നിയന്ത്രണം അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവിന് കാരണമാകും. ഇത് വിളർച്ച, ദുർബലമായ അസ്ഥികൾ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും.

Image credits: Getty

രോഗപ്രതിരോധശേഷി കുറയ്ക്കും

വേഗത്തിൽ ശരീരഭാരം കുറയുന്നത് പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും ശരീരത്തെ അണുബാധകൾ, ജലദോഷം, പനി എന്നിവയ്ക്ക് കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്യും.

Image credits: Getty

ഭാരം കൂട്ടുന്നതിന് ഇടയാക്കും

ക്രാഷ് ഡയറ്റിംഗ് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. വീണ്ടും കഴിച്ച് തുടങ്ങുമ്പോൾ ഭാരം കൂട്ടുന്നതിന് ഇടയാക്കും.

Image credits: iSTOCK

ഹോർമോൺ അസന്തുലിതാവസ്ഥ

അനാരോഗ്യകരമായ ശരീരഭാരം കുറയുന്നത് സ്ത്രീകളിൽ ആർത്തവചക്രം ക്രമരഹിതമാക്കുകയും, മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും, സമ്മർദ്ദ നില വർദ്ധിപ്പിക്കുകയും ചെയ്യും.

Image credits: iSTOCK

ഹൃദയസ്തംഭനം

വളരെ വേഗത്തിൽ ശരീരഭാരം കുറയുന്നത് കുറഞ്ഞ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും. ഇത് ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

Image credits: FREEPIK

മലബന്ധം, വയറു വീർക്കൽ, വയറുവേദന

ക്രാഷ് ഡയറ്റുകളിൽ പലപ്പോഴും നാരുകളുടെയും അവശ്യ പോഷകങ്ങളുടെയും അഭാവം ഉണ്ടാകുന്നു. ഇത് മലബന്ധം, വയറു വീർക്കൽ, വയറുവേദന എന്നിവയിലേക്ക് നയിക്കുന്നു.

Image credits: iSTOCK

പിത്തസഞ്ചിയിൽ കല്ലുകൾ

പിത്താശയക്കല്ലും കരൾ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് ഇടയാക്കും. വേഗത്തിലുള്ള ശരീരഭാരം കുറയുന്നത് പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Image credits: iSTOCK

മാനസികാരോഗ്യ പ്രശ്നങ്ങൾ

മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. അനാരോഗ്യകരമായ ശരീരഭാരം കുറയ്ക്കൽ ഉത്കണ്ഠ, വിഷാദം, എന്നിവയിലേക്ക് നയിച്ചേക്കാം.

Image credits: Getty

ക്ഷീണം, തളര്‍ച്ച

കടുത്ത ഡയറ്റ് ക്ഷീണം, തലകറക്കം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു.

Image credits: Getty

അത്താഴത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്തോളൂ, ദഹനം എളുപ്പമാക്കും

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ

കാത്സ്യത്തിന്റെ കുറവുണ്ടോ? പാലിന് പകരം ഇവ കഴിക്കാം

റോസ് മേരി ഓയിൽ മുടികൊഴിച്ചിലുണ്ടാക്കുമോ?