Health
സൺ ടാൻ മാറാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ
അമിതമായി വെയിൽ ഏൽക്കുന്നത് മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് സൺ ടാൻ.
ടാനിംഗ് ചർമ്മത്തിൻ്റെ നിറത്തെ ബാധിക്കുക മാത്രമല്ല, പിഗ്മെൻ്റേഷൻ, സ്കിൻ ക്യാൻസർ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്.
ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാനും തിളക്കം കൂട്ടാനും നല്ലതാണ് കടലമാവ്. കടലമാവിലേക്ക് അൽപം റോസ് വാട്ടർ പുരട്ടി മുഖത്തും കഴുത്തിലുമായി മസാജ് ചെയ്യുക. ഇത് സൺ ടാൻ അകറ്റാൻ സഹായിക്കും.
നാരങ്ങ നീരും തേനും യോജിപ്പിച്ച് മുഖത്തിടുന്നത് കറുപ്പകറ്റാൻ സഹായിക്കും.
രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.
കറ്റാർവാഴ ജെൽ മുഖത്തും കഴുത്തിലുമായി പുരട്ടുന്നത് സൺ ടാൻ അകറ്റാൻ സഹായിക്കും.