Health

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍

ചീത്ത കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ശ്വാസംമുട്ടൽ

ശരീരത്തില്‍ ചീത്ത  കൊളസ്‌ട്രോളിന്‍റെ അളവ് കൂടുമ്പോള്‍ ശ്വാസംമുട്ടൽ ഉണ്ടാകാം.  

Image credits: Getty

കാലുകളില്‍ വേദന, മരവിപ്പ്

കാലുകളില്‍ വേദന, പേശികളില്‍ വേദന, കാലുകളില്‍ മരവിപ്പ്, കാലുകള്‍ തണുത്തിരിക്കുക തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. 
 

Image credits: Getty

കാലുകളിലെ മുറിവ് ഉണങ്ങാന്‍ സമയമെടുക്കുക

കാലുകളിലെ അൾസർ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ കൊളസ്ട്രോളിന്‍റെ സൂചനയാകാം. 
 

Image credits: Getty

ചര്‍മ്മത്തിലെ നിറവ്യത്യാസം

ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച തുടങ്ങിയവ ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.

Image credits: Getty

കണ്ണിന്‍റെ മൂലകളിലെ തടിപ്പ്

കണ്ണിന്‍റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ചൊറിച്ചില്‍

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

Image credits: Getty

മങ്ങിയ നഖങ്ങള്‍

മങ്ങിയ നഖങ്ങളും ചിലപ്പോള്‍ കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. 
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ബിപി കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഹാർട്ടിനെ സംരക്ഷിക്കാൻ കഴിക്കാം ഏഴ് നട്സുകൾ

നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മം ആണോ? പരീക്ഷിക്കാം ഈ ടിപ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് വിത്തുകൾ